ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും പെയ്ഡ് ആകുന്നു! യൂട്യൂബിന്‍റെ വഴിയേ പെയ്‌ഡ് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാൻ മെറ്റയും ഇതിന്‍റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളിൽ പെയ്‌ഡ് വെർഷനിലേക്ക് സൈൻ അപ്പ് ചെയ്യാനുള്ള നോട്ടിഫിക്കേഷനുകൾ ഉപയോക്താക്കൾക്കു ലഭ്യമായിത്തുടങ്ങി. ഇന്ത്യയിൽ നിലവിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടില്ല.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യങ്ങളുടെ ശല്യം കൂടി വരുന്നതായി ഉപയോക്താക്കളുടെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പെയ്‌ഡ് ഉപയോക്താക്കൾക്ക് പരസ്യമില്ലാതെ കണന്‍റുകൾ മാത്രം കാണാനാകുമെന്നാണ് ഫെയ്‌സ്‌ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ മെറ്റയുടെ വാഗ്ദാനം.
ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ വേണ്ടെന്നുവെക്കാനും അതുവഴി ഉപയോക്താക്കളുടെ വിവരങ്ങൾ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും. യൂറോപ്യന്‍ യൂണിയന്‍റെ കര്‍ശന നിയന്ത്രണങ്ങളും ഇങ്ങനെയൊരു നീക്കത്തിന് മെറ്റയെ നിർബന്ധിതമാക്കുന്നു. അതിനാലാണ് ഇന്ത്യിയൽ തത്കാലം ഇതു നടപ്പാക്കാത്തത്. എന്നാൽ, ഭാവിയിൽ ആഗോളതലത്തിൽ ഇതേ രീതി തന്നെയാവും സ്വീകരിക്കുക എന്നാണ് സൂചന.
18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവിൽ സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കുക. യൂറോപ്യൻ നിരക്ക് അനുസരിച്ച്, ഫെയ്‌സ്‌ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഒരു അക്കൗണ്ട് പരസ്യരഹിതമാക്കുന്നതിന് ഒരു പ്രതിമാസം 12 യൂറോ കൊടുക്കണം. 1200 ഇന്ത്യ രൂപയോളം വരുന്ന തുകയാണിത്. വെബ് പതിപ്പ് മാത്രം പരസ്യരഹിതമാക്കിയാൽ മതിയെങ്കിൽ ഒമ്പത് രൂപയാണ് ഫീസ്. ഇതിനൊപ്പം മറ്റൊരു അക്കൗണ്ടു കൂടി പരസ്യരഹിതമാക്കാന്‍ ആപ്പില്‍ എട്ട് യൂറോയും വെബ്ബില്‍ ആറ് യൂറോയും അധികമായും നല്‍കണം.
എന്നാൽ, സബ്സ്ക്രിപ്ഷൻ നിർബന്ധിതമല്ലെന്നും, താത്പര്യമുള്ളവർ മാത്രം പെയ്ഡ് വേര്‍ഷന്‍ സബ്‌സ്‌ക്രൈബ് ചെയ്താൽ മതിയെന്നും മെറ്റ അറിയിച്ചു. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം ഉപയോഗിക്കുന്നത് തുടരാം. എന്നാൽ, പരസ്യങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്നു മാത്രം. ഇതിനൊപ്പം, പെയ്‌ഡ് ഉപയോക്താക്കൾക്കു മാത്രം ലഭ്യമാകുന്ന രീതിയിൽ പുതിയ ഫീച്ചറുകളും അവതരിപ്പിക്കും.