ATU സ്ലൈഗോ സയൻസ് ഫാക്കൽറ്റി സംഘടിപ്പിക്കുന്ന 2023 ലെ സ്ലിഗോ സയൻസ് ഫെസ്റ്റിവൽ നവംബർ 12-18 വരെ എല്ലാ പ്രായക്കാർക്കും ആവേശകരമായ നിരവധി പരിപാടികൾ അവതരിപ്പിക്കും. സയൻസ് ഫൗണ്ടേഷൻ അയർലൻഡും AbbVie-യും ആണ് ഈ പരിപാടിയുടെ പ്രധാന സ്‌പോൺസർമാർ.
30-ലധികം ആക്ടിവിറ്റികളും പ്രകടനങ്ങളും ഉൾക്കൊള്ളുന്ന സയൻസ് ഫെയർ നവംബർ 12-ന് ആരംഭിക്കും. ആക്ഷൻ സിനിമകളിലെ സ്‌ഫോടനങ്ങളും പ്രത്യേക ഇഫക്റ്റുകളും ഉൾകൊള്ളിച്ചുകൊണ്ട് ഡെവൺ ആസ്ഥാനമായുള്ള വണ്ടർസ്ട്രക്കിന്റെ ‘ബാംഗ്’ ഷോ ഈ പരിപാടിയുടെ ഒരു പ്രധാന ആകർഷണമാണ്.
സ്ലൈഗോ സയൻസ് ഫെസ്റ്റിവൽ ATU സ്ലൈഗോ സയൻസ് ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ 24 വർഷമായി നടത്തിവരുന്നു. “AbbVie-യുമായും സയൻസ് ഫൗണ്ടേഷൻ അയർലൻഡുമായും ഉള്ള പങ്കാളിത്തത്തിൽ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാനും ആവേശം കൊള്ളിക്കാനും ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ഞങ്ങൾ വീണ്ടും സന്തോഷിക്കുന്നു” ATU സ്ലൈഗോ ഫാക്കൽറ്റി ഓഫ് സയൻസ് മേധാവി ഡോ ജെറമി ബേർഡ് പറയുന്നു.
നവംമ്പർ 14 ചൊവ്വാഴ്‌ച ATU-വിലെ തന്നെ പ്രൊഫസർ ആയ സുരേഷ് പിള്ള “Unlocking the Potential of Innovation: Bridging Ideas to Real-world Impact” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. നവംബർ 15 ബുധനാഴ്ച, ATU-വിലെ തന്നെ പോൾ നോളൻ, 1800-കൾ മുതൽ ആധുനിക കാലം വരെയുള്ള കാർഡിയാക് ഡയഗ്നോസ്റ്റിക്സിന്റെയും ചികിത്സകളുടെയും വികസനത്തെപ്പറ്റി പ്രഭാഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റെയ്മണ്ട് പിയറെഹാംബെർട്, യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിലെ ഡോ. റോബിൻ പാർമർ, സ്ലൈഗോയിലെ തന്നെ ബ്ലൈത്തിൻ സ്വീനി എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ട്.
എഡിൻബർഗ് ആസ്ഥാനമായ തണ്ടർബോൾട്ട്‌സ് & ലൈറ്റനിംഗിൽ കമ്പനി സിങ് ആൻഡ് സോങ് “Kids who fell to Earth” എന്ന ആവേശകരമായ ഓൺലൈൻ സംവേദനാത്മക ഫാമിലി ഷോ നവംബർ 18 ശനിയാഴ്ച അവതരിപ്പിക്കും