ബന്ദികളാക്കിയ സാഹചര്യം ജർമനിയിലെ ഹാംബർഗ് വിമാനത്താവളം അടച്ചു.
ഹാംബർഗ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു
ഒരു മനുഷ്യൻ ഒരു ചെറിയ കുട്ടിയുമായി ഒരു കാറിൽ ബാരിക്കേഡുകൾ തകർത്തുകൊണ്ട് വിമാനത്താവളത്തിന്റെ ഗ്രൗണ്ടിൽ എത്തുകയും വെടി ഉതിർക്കുകയും ചെയ്തതിനെ നേരിടാൻ ആയി വൻ പോലീസ് സന്നാഹം അവിടെ എത്തിയിരിക്കുന്നതിനാൽ വിമാനത്താവളം ഇന്നലെ വൈകുന്നേരം മുതൽ താത്കാലികമായി അടച്ചിട്ടു. ഇത് വിമാനങ്ങളുടെ ടേക്ക്ഓഫും ലാൻഡിംഗ് നേയും ബാധിച്ചിട്ടുണ്ട്.
ജർമൻ പോലീസ് വൃത്തങ്ങൾ പറഞ്ഞതനുസരിച്ചു 35 വയസുള്ള ഒരു പുരുഷനും 4 വയസുള്ള ഒരു കുട്ടിയെ കൊണ്ട് വന്നു ഒരു വിമാനത്തിന്റെ അടിയിൽ പാർക്ക് ചെയ്തു.
പോലീസ് X എന്ന സോഷ്യൽ മീഡിയ മാധ്യമത്തിൽ പറഞ്ഞത് ഇതാണ് “ഓപ്പറേഷൻ തുടരുന്നു. ഞങ്ങളുടെ ചർച്ചകൾ കാറിലുള്ള ആളുമായി ബന്ധപ്പെട്ടിരിക്കുന്നു”
തുർക്കി ഭാഷയിലുള്ള ഒരു പരിഭാഷകൻ വഴിയാണ് പോലീസ് ആശയവിനിമയം നടത്തിയതെന്ന് വക്താവ് പറഞ്ഞു.
പിതാവ് താനുമായി ബന്ധപ്പെട്ടിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇയാൾ ആയുധധാരിയായിരുന്നെന്നും വെടിയുതിർക്കുകയായിരുന്നുവെന്നുമുള്ള ഇവരുടെ നേരത്തെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
34,500 യാത്രക്കാരുമായി 286 വിമാനങ്ങൾ ഇന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഹാംബർഗ് എയർപോർട്ട് അധികൃതർ അറിയിച്ചു.