ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാത്തതിനാലും സമയപരിധിക്ക് മുമ്പ് കുടിശ്ശികയുള്ള പണം ക്ലെയിം ചെയ്യാത്തതിനാലും ആയിരക്കണക്കിന് വ്യക്തികൾക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ നഷ്‌ടപ്പെടുന്നു.
കഴിഞ്ഞ വർഷം 317,054 പേർ അധിക നികുതി അടച്ചതായി പുതിയ കണക്കുകൾ കാണിക്കുന്നു. ഇത് 2021-ൽ ഏകദേശം 260,000 PAYE മാർഗം ശമ്പളം വാങ്ങുന്നവർ അധികമായി അടച്ചതിനു പുറമെയാണ്. ലേബർ പാർട്ടിയുടെ ഗെഡ് നാഷിനോട് ധനമന്ത്രി മൈക്കൽ മഗ്രാത്ത് ഡെയിലിൽ പ്രതികരിച്ചതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്.
എല്ലാ PAYE തൊഴിലാളികളും അവർക്ക് അർഹമായ റിലീഫുകളും ക്രെഡിറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് നാഷ് അഭ്യർത്ഥിച്ചു.
റവന്യൂവിൽ നിന്നുള്ള സമീപകാല കണക്കുകൾ കാണിക്കുന്നത്, അധിക നികുതി അടച്ച് റിട്ടേൺ ഫയൽ ചെയ്തവരിൽ ഭൂരിഭാഗത്തിനും ശരാശരി 700 യൂറോ റീഫണ്ട് ലഭിച്ചതായാണ് ഐറിഷ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തത്.
താരതമ്യേന പുതിയതായ റെന്റ് ക്രെഡിറ്റ് വലിയതോതിൽ ക്ലെയിം ചെയ്യപ്പെട്ടിട്ടില്ല.
ചികിത്സാ ചെലവ് റിലീഫ്, ഇ-വർക്കർ റിലീഫ്, ട്യൂഷൻ ഫീസ്, ഫ്ലാറ്റ്-റേറ്റ് എക്സ്പെൻസസ്, ഹോം കെയറർസ് ക്രെഡിറ്റ്, നഴ്സിംഗ് ഹോം എക്സ്പെൻസസ്
തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന നികുതിദായകർക്ക് ദശലക്ഷക്കണക്കിന് യൂറോ കുടിശ്ശികയുണ്ട്.
നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15 വ്യാഴാഴ്ചയാണ്. ഈ വർഷം തൊഴിലാളികൾക്ക് 2019 വരെയുള്ള നികുതി റിട്ടേൺ ക്ലെയിം ചെയ്യാൻ കഴിയും.