എൻഎംബിഐ 2024 വാർഷിക രജിസ്ട്രേഷൻ പുതുക്കൽ വിൻഡോ 2023 ഒക്ടോബർ 25 മുതൽ 2024 ജനുവരി 31 വരെ തുറന്നിരിക്കും.
ഇതിനു മുൻപ് രജിസ്റ്റർ ചെയ്തിരുന്നവർക്ക്, എങ്ങനെ അത് പുതുക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങുന്ന ഇമെയിൽ എൻഎംബിഐ നൽകിയിരുന്നു. നിങ്ങൾക്ക് ഇമെയിൽ ലഭിച്ചിട്ടില്ല എങ്കിൽ, നിങ്ങളുടെ സ്പാം, ജങ്ക് അല്ലെങ്കിൽ മറ്റ് ഇമെയിൽ ഫോൾഡറുകൾ പരിശോധിക്കുക. ഒക്ടോബർ 31-നകം നിങ്ങൾക്ക് പുതുക്കൽ ഇമെയിൽ ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് എൻഎംബിഐ കസ്റ്റമർ കെയർ സെന്ററുമായി തിങ്കൾ മുതൽ വെള്ളി വരെ, 9am-5:30pm ഇടയിൽ 0818 200 116 (+353 818 200 116 അയർലൻഡിന് പുറത്ത്) എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ [email protected] എന്ന അഡ്രസ്സിൽ ഇമെയിൽ ചെയ്യുകയോ ചെയ്യാം.
2023 സെപ്റ്റംബർ 1-നോ അതിനുശേഷമോ ആദ്യമായി രജിസ്റ്റർ ചെയ്ത നഴ്‌സുമാർ അല്ലെങ്കിൽ മിഡ്‌വൈഫുമാർ 2025-ലെ വാർഷിക പുതുക്കൽ സൈക്കിൾ വരെ പുതുക്കേണ്ടതില്ല.
അയർലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും NMBI പരിപാലിക്കുന്ന നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും രജിസ്റ്ററിൽ അവരുടെ പേര് ഉണ്ടായിരിക്കേണ്ടതാണ്. ഓരോ വർഷവും അവരുടെ രജിസ്ട്രേഷൻ നിലനിർത്തുന്നതിന് വാർഷിക തുക നൽകി രെജിസ്ട്രേഷൻ പുതുക്കേണ്ടത് ആവശ്യമാണ്.
ഭേദഗതി വരുത്തിയ നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ആക്ടിലെ സെക്ഷൻ 53 പ്രകാരം എല്ലാ രജിസ്‌ട്രേറ്റർമാരും രജിസ്റ്ററിൽ അവരുടെ വിശദാംശങ്ങൾ കൃത്യവും കാലികവുമായി നിലനിർത്തുന്നതിന് നിയമപരമായി ബാധ്യസ്ഥരാണ്. ഈ വിശദാംശങ്ങളിൽ ബന്ധപ്പെടാനുള്ള വിവരങ്ങളും (വിലാസവും, ഇമെയിൽ വിലാസവും, ഫോൺ നമ്പറും) തൊഴിൽ വിശദാംശങ്ങളും ഉൾപ്പെടുന്നു.
വിദ്യാർത്ഥികളും മിഡ്‌വൈഫുമാർക്കും രജിസ്‌ട്രേഷൻ പുതുക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.