ലോസ് ഏഞ്ചലസ്: എമ്മി നാമനിർദ്ദേശം ചെയ്യപ്പെട്ട ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി 54-ാം വയസ്സിൽ അന്തരിച്ചു.
നിയമ നിർവ്വഹണ ഏജൻസികൾ പറയുന്നതനുസരിച്ച്, ഹൃദയസ്തംഭനത്തിനായി ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെ സംഭവസ്ഥലത്തേക്ക് വിളിച്ചതിന് ശേഷം ശനിയാഴ്ച ലോസ് ഏഞ്ചൽസിലെ വീട്ടിൽ നടനെ ടബ്ബിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മസാച്യുസെറ്റ്‌സ് സ്വദേശിയായ അദ്ദേഹം ഇപ്പോഴും വ്യാപകമായി പിന്തുടരുന്നതും ഏറെ ഇഷ്ടപ്പെടുന്നതുമായ ഫ്രണ്ട്‌സ് സീരിസിലെ ചാൻഡലർ ബിംഗ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായിരുന്നു.
ആസക്തിയ്‌ക്കെതിരായ തന്റെ പോരാട്ടങ്ങളെക്കുറിച്ച് താരം മുമ്പ് തുറന്ന് പറഞ്ഞിരുന്നെങ്കിലും, മരണസ്ഥലത്ത് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയിരുന്നില്ല.
ഫ്രണ്ട്സിലെ ജനപ്രിയ വേഷത്തിന് പുറമേ, ’17 എഗെയ്ൻ’, ‘ഫൂൾസ് റഷ് ഇൻ’, ജനപ്രിയ നാടകമായ ‘ബെവർലി ഹിൽസ്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മസാച്യുസെറ്റ്‌സിലെ വില്യംസ്‌ടൗണിൽ, കനേഡിയൻ പത്രപ്രവർത്തകയായ സൂസാൻ മേരി ലാങ്‌ഫോർഡിന്റെയും, “ഓൾഡ് സ്‌പൈസ്” ഡിയോഡറന്റിന്റെ മുഖമായി അറിയപ്പെടുന്ന അമേരിക്കൻ നടനായ ജോൺ ബെന്നറ്റ് പെറിയുടെയും മകനായി ജനിച്ച മാത്യു പെറി ചെറുപ്പത്തിൽ തന്നെ ടെന്നീസിൽ കഴിവ് തെളിയിച്ചയാളാണ്.
പെറിക്ക് തന്റെ ആദ്യത്തെ അഭിനയ അവസരം 10-ാം വയസ്സിൽ ലഭിച്ചു. രണ്ട് സീസണുകളിലായി നടന്ന എബിസി നാടക പരമ്പരയായ “240-റോബർട്ട്” എന്ന എപ്പിസോഡിൽ ഒരു ചെറിയ വേഷം ചെയ്യാൻ പിതാവ് അദ്ദേഹത്തെ സഹായിച്ചു.