എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് മാറി 1 മണിയാവും. ഇന്ന് രാത്രി ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരുമണിക്കൂർ കൂടുതൽ ജോലി ചെയ്യേണ്ടി വരും.
എല്ലാ ശൈത്യകാലത്തും, ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്കും, വസന്തകാലത്ത് അവ ഒരു മണിക്കൂർ മുന്നോട്ടേക്കും മാറ്റുന്നു. യൂറോപ്യൻ യൂണിയനിൽ ഒരേ നേരം സമയമാറ്റം നിലവിൽവരും.
യുകെ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ അതേ സമയമാണ് അയർലൻഡിനുള്ളത്. മിക്ക യൂറോപ്യൻ യൂണിയനുകളിലും ഉപയോഗിക്കുന്ന സെൻട്രൽ യൂറോപ്യൻ സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലാണിത്.
2019-ൽ യൂറോപ്യൻ പാർലമെന്റ് കാലാനുസൃതമായ സമയ മാറ്റങ്ങൾ അവസാനിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. തീരുമാനം നടപ്പിലാക്കുന്നതിൽ യൂറോപ്യൻ യൂണിയൻ പുരോഗതി കൈവരിച്ചിട്ടില്ല. ഈ വിഷയത്തിൽ പാർലമെന്റിൽ പുതിയ നിർദ്ദേശം സമർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. ആയതിനാൽ വരും വർഷങ്ങളിൽ വേനൽക്കാലത്തും ശൈത്യകാലത്തും ഈ പ്രക്രിയയിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
മാർച്ചിലെ അവസാന ഞായറാഴ്ച പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് പോകും. 2024-ൽ മാർച്ച് 31-ന് ആണ് അയർലണ്ടിൽ ക്ലോക്കുകൾ തിരികെ ഒരു മണിക്കൂർ മുന്നോട്ടേക്കു പോകുന്നത്.