ആപ്പിൾ വിതരണക്കാരായ വിസ്‌ട്രോൺ കോർപ്പറേഷൻ തങ്ങളുടെ പ്ലാന്റ് 125 മില്യൺ ഡോളറിന് കമ്പനിക്ക് വിൽക്കാൻ സമ്മതിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങും. രണ്ടര വർഷത്തിനകം ആഭ്യന്തര, ആഗോള വിപണികൾക്കായി ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ നിർമിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കരാർ പൂർത്തിയാകുകയാണെങ്കിൽ, ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ഐഫോൺ നിർമ്മാതാക്കളായി ടാറ്റ മാറും.