എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ വിഭാഗങ്ങൾക്കായി കാനഡയിലെ വിസ സേവനങ്ങൾ ഒക്ടോബർ 26 മുതൽ ഇന്ത്യ പുനരാരംഭിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നടപടി. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെ കാനഡക്കാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചിരുന്നു.