⚡ Breaking
“Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA ശമ്പള തർക്കത്തിൽ വഴിതിരിവ് തേടി തീവ്ര ചർച്ചകൾ; നവംബർ 12-ന് പുതിയ പണിമുടക്കിന് തയ്യാറെടുത്ത് യൂണിയനുകൾ പൗരത്വ നിയമഭേദഗതിക്കെതിരെ ലെൻസ്റ്റർ ഹൗസിന് മുന്നിൽ പ്രതിഷേധം; ജസ്റ്റിസ് കമ്മിറ്റി ചർച്ചകൾ ആരംഭിച്ചു അയർലൻഡിൽ മാലിന്യ ശേഖരണ നിരക്കുകൾ ഉയർന്നേക്കാം; പുതിയ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA ശമ്പള തർക്കത്തിൽ വഴിതിരിവ് തേടി തീവ്ര ചർച്ചകൾ; നവംബർ 12-ന് പുതിയ പണിമുടക്കിന് തയ്യാറെടുത്ത് യൂണിയനുകൾ പൗരത്വ നിയമഭേദഗതിക്കെതിരെ ലെൻസ്റ്റർ ഹൗസിന് മുന്നിൽ പ്രതിഷേധം; ജസ്റ്റിസ് കമ്മിറ്റി ചർച്ചകൾ ആരംഭിച്ചു അയർലൻഡിൽ മാലിന്യ ശേഖരണ നിരക്കുകൾ ഉയർന്നേക്കാം; പുതിയ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു
Monday, November 9, 2026
“Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ
Ireland Malayalam News

“Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ

ദേശീയ പണിമുടക്കിനും ഡബ്ലിനിൽ നടക്കുന്ന സുപ്രധാന EU ഉച്ചകോടിക്കും ദിവസങ്ങൾ മാത്രം ശേഷിക്കെ, പൊതുമേഖലാ ശമ്പള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. സർക്കാരിന്റെ “എടുക്കുക അല്ലെങ്കിൽ വിടുക” (Take-it-or-leave-it) എന്ന നിലപാടിലുള്ള പുതിയ ശമ്പള വാഗ്ദാനത്തിൽ അടിയന്തര തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് മേൽ സമ്മർദ്ദമേറുന്നു.

സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശം സ്വീകരിക്കണമോ എന്ന് തീരുമാനിക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ സമയം നൽകിയതായാണ് റിപ്പോർട്ടുകൾ. മുൻ വാഗ്ദാനങ്ങളെ അപേക്ഷിച്ച് ഇത് “ഗണ്യമായി മെച്ചപ്പെടുത്തിയ ഒന്നാണെന്ന്” സർക്കാർ അവകാശപ്പെടുമ്പോൾ, ഇതും പര്യാപ്തമല്ലെന്നാണ് ഒരുവിഭാഗം യൂണിയനുകളുടെ നിലപാട്.

വാഗ്ദാനത്തിന്റെ വിശദാംശങ്ങൾ

2029-ന്റെ ആദ്യ മാസങ്ങൾ വരെ നീളുന്ന കരാറിൽ 10.5% ശമ്പള വർദ്ധനവാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. കരാർ കാലയളവിലെ വർദ്ധനവുകൾ സംയോജിപ്പിക്കുമ്പോൾ (Compounded) ഇത് ആകെ 11 ശതമാനത്തോളമാകും. കുറഞ്ഞ ശമ്പളമുള്ള ജീവനക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും; ചിലർക്ക് 17.8% വരെ വർദ്ധനവ് ലഭിച്ചേക്കാം. 2026-ൽ €1,200 അല്ലെങ്കിൽ 2% (ഏതാണോ കൂടുതൽ അത്) നൽകുമെന്നും, ഇതോടെ ഈ വർഷത്തെ ശമ്പള വർദ്ധനവ് 4% ആകുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ മാസം ആദ്യം രണ്ടര വർഷത്തേക്ക് 7.75% വർദ്ധനവ് വാഗ്ദാനം ചെയ്ത നിർദ്ദേശം യൂണിയനുകൾ തള്ളിക്കളഞ്ഞിരുന്നു. ഇതിന് ഏകദേശം €3.5 ബില്യൺ ചെലവ് വരുമെന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, ഇത് “വിശ്വസനീയമല്ല” എന്നായിരുന്നു യൂണിയനുകളുടെ പ്രതികരണം. കഴിഞ്ഞ ജൂൺ അവസാനം കാലാവധി അവസാനിച്ച, രണ്ടര വർഷത്തിൽ 10.25% വർദ്ധനവ് നൽകിയ പഴയ കരാറിനേക്കാൾ മെച്ചപ്പെട്ട ഒന്ന് വേണമെന്നാണ് അവരുടെ ആവശ്യം.

മന്ത്രിമാരുടെ പ്രതികരണം

മുൻ നിലപാടുകളിൽ നിന്ന് മാറി സർക്കാർ “വളരെ മെച്ചപ്പെട്ട ഒരു വാഗ്ദാനം” മുന്നോട്ടുവെച്ചിട്ടുണ്ടെന്നും, ഇത് വഴി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുമെന്ന് കരുതുന്നതായും താവോസീച്ച് മിഹോൽ മാർട്ടിൻ പറഞ്ഞു. ടാനെയ്‌സ്റ്റെയും ധനകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ഇത് “വലിയ മാറ്റങ്ങളോടെയുള്ള മികച്ച ഓഫർ” ആണെന്ന് വിശേഷിപ്പിച്ചു. എല്ലാവരും ഒത്തുതീർപ്പിലേക്ക് എത്താൻ ശ്രമിക്കണമെന്നും തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകാനാണ് നോക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

യൂണിയനുകളുടെ നിലപാട്

ഈ ചർച്ചാ പ്രക്രിയ “വളരെ സങ്കീർണ്ണമാണെന്ന്” ഫോർസ (Fórsa) ജനറൽ സെക്രട്ടറി കെവിൻ കാലിനൻ അംഗങ്ങളെ അറിയിച്ചു. സർക്കാരിന്റെ പുതിയ വാഗ്ദാനത്തിലും തങ്ങൾ പ്രതീക്ഷിച്ച തുക തികയുന്നില്ലെന്ന് യൂണിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ചർച്ച പൂർത്തിയാകും മുൻപ് തന്നെ വാഗ്ദാനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതിൽ യൂണിയൻ നേതാക്കൾക്ക് അമർഷമുണ്ട്. തങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമായാണ് അവർ ഇതിനെ കാണുന്നത്. എങ്കിലും ഓഫർ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാരിനോട് ഒരിക്കൽ കൂടി ആവശ്യപ്പെടാനാണ് യൂണിയൻ തീരുമാനം.

WRC ചെയർമാൻ കെവിൻ ഫോളി നയിക്കുന്ന സമിതിയുമായാണ് ചർച്ചകൾ നടക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനാവാത്തവിധം വലുതാണെന്ന് സമിതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വ്യാഴാഴ്ച പണിമുടക്ക്

നവംബർ 12 വ്യാഴാഴ്ച നടത്തുന്ന 24 മണിക്കൂർ സൂചന പണിമുടക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കാലിനൻ അറിയിച്ചു. പിക്കറ്റിംഗിന് പകരം കൂറ്റൻ റാലികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെ 8 പ്രധാന കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടക്കും. ഡബ്ലിനിലെ പ്രധാന റാലി ഓ’കോണൽ സ്ട്രീറ്റിൽ നിന്ന് ഗവൺമെന്റ് ബിൽഡിംഗ്സിലേക്ക് മാർച്ച് ചെയ്യും. കോർക്ക്, ലിമറിക്ക്, ഗാൽവേ, വാട്ടർഫോർഡ്, സ്ലൈഗോ, തുള്ളമോർ, ലെറ്റർകെനി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

ഐറിഷ് EU പ്രസിഡൻസിയുടെ ഭാഗമായി യൂറോപ്യൻ നേതാക്കൾ ഡബ്ലിനിൽ ഒത്തുചേരുന്ന അതേ ദിവസമാണ് പണിമുടക്ക് നടക്കുന്നത്. അന്നേ ദിവസം വൻ ഗതാഗത നിയന്ത്രണങ്ങൾ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പണിമുടക്ക് മാറ്റിവെച്ച തീയതി യാദൃശ്ചികമാണെന്നും EU ഉച്ചകോടിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.

ഇനി എന്ത്?

കരാർ ഉണ്ടായില്ലെങ്കിൽ നിലവിൽ പൊതുമേഖലയിൽ തുടരുന്ന ‘വർക്ക്-ടു-റൂൾ’ സമരം കൂടുതൽ കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. വിവിധ മേഖലകളിൽ ഘട്ടങ്ങളായുള്ള മിന്നൽ പണിമുടക്കുകളും പരിഗണനയിലുണ്ട്. മുൻപ് ഒക്ടോബർ 14-ന് നടന്ന പണിമുടക്കിൽ മൂന്ന് ലക്ഷത്തോളം പൊതുമേഖലാ ജീവനക്കാർ പങ്കാളികളായിരുന്നു.

Chief Editor
Correspondent