• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, August 16, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

ഹോർമുസ് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; പ്രസംഗിച്ചാൽ കടലിടുക്ക് പിടിക്കാനാവില്ലെന്ന് ഇറാൻ

Editor by Editor
August 16, 2026
in USA Malayalam News
0
trump says hormuz will declare as usa territory
9
SHARES
295
VIEWS
Share on FacebookShare on Twitter

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ഇറാൻ. ഒരു ട്വീറ്റ് പങ്കുവെച്ചാലോ ഉത്തരവ് ഇറക്കിയലോ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയാലോ ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചു.

ഹോർമുസ് കടലിടുക്ക് ഇറാൻ്റേതായിരുന്നു, ഇപ്പോഴും ഇറാൻ്റേതാണ്, അത് എന്നെന്നും ഇറാൻ്റേതായി തന്നെ തുടരുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണികളെ ഇറാൻ  ഭയപ്പെടുന്നില്ലെന്നും തങ്ങളുടെ ഇഷ്ടാനുസരണം മാത്രമേ കടലിടുക്ക് അടയ്ക്കാനോ തുറക്കാനോ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക പരാജയം സമ്മതിക്കുന്നത് വരെ ഈ ഉപരോധം തുടരാനാണ് ഇറാന്റെ തീരുമാനമെന്നും ഗരീബാബാദി വ്യക്തമാക്കി.

വെള്ളിയാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടിയിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞത്. ഇറാനെതിരെയുള്ള യുദ്ധത്തിൽ യുഎസ് വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ തന്ത്രപ്രധാനമായ ഹോർമുസ് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന് മേൽ നിലവിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അവിടുത്തെ നാവിക ഉപരോധം ഒരു ‘ഉരുക്ക് മതിൽ’ പോലെയാണെന്നും ട്രംപ് വാദിച്ചിരുന്നു. യുഎസിൻ്റെ അനുവാദമില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടക്കാനാവില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Popular News

  • Ireland at the Center of EU Police Cooperation as Digital Evidence Rules Take Effect

    ഡിജിറ്റൽ തെളിവുകൾ ഇനി വേഗത്തിൽ ലഭ്യമാകും; യൂറോപ്യൻ യൂണിയനിൽ പുതിയ നിയമപരിഷ്കാരം നടപ്പിലാക്കി

    9 shares
    Share 4 Tweet 2
  • യാത്രയ്ക്ക് മുൻപ് പാസ്‌പോർട്ട് കാലാവധി പരിശോധിക്കണം: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    11 shares
    Share 4 Tweet 3
  • ബാങ്കിംഗ് തട്ടിപ്പിൽ 59 ശതമാനം വർദ്ധനവ്; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി എ.ഐ.ബി

    11 shares
    Share 4 Tweet 3
  • 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി; ഐറിഷ് യുവതിയെ ഗോവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ വാടക ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ജീവനക്കാർക്ക് ബസ് ഡിപ്പോയിൽ താമസ സൗകര്യം ഒരുക്കി ബസ് കമ്പനി; എച്ച്.എ.പി പദ്ധതി പാളിയതായി റിപ്പോർട്ട്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha