• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 3, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Karnataka Malayalam News

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്ഡിനിടെ

Editor by Editor
January 30, 2026
in Karnataka Malayalam News, Kerala Malayalam News
0
cj roy
15
SHARES
493
VIEWS
Share on FacebookShare on Twitter

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57)ജീവനൊടുക്കി. അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച്  ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ‌വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് അദ്ദേഹം. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളാണ് സി ജെ റോയ്.  റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സി ജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.

ആഡംബര കാറുകളിൽ റോയിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു. ദുബായിലും ഇന്ത്യയിലും നിരവധി വിലകൂടിയ ആഡംബര, സ്‌പോർട്‌സ് കാറുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. റോൾസ് റോയ്‌സ്, ലംബോർഗിനി, ബുഗാട്ടി  തുടങ്ങിയ കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ടായിരുന്നു,

ഏതാണ്ട് 165 പ്രോജക്ടുകളാണ് റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. 15,000-ത്തിലധികം ഉപഭോക്താക്കളുണ്ട്. സംരംഭകത്വത്തിന് പുറമേ, വിനോദം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഗൾഫ്, റീട്ടെയിൽ, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിലേക്കും ഡോ. ​​റോയ് തന്റെ ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലും കന്നഡയിലുമായി 11 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഐഡന്റിറ്റി’ എന്നീ ചിത്രങ്ങളുടെ നിർമാതാവാണ്.  2006-ൽ, ജനപ്രിയ ടിവി ഷോയായ ‘ഐഡിയ സ്റ്റാർ സിംഗർ’ കോൺഫിഡന്റ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തിരുന്നത്.

Next Post
Ireland Extends Special Travel Arrangement for IRP Holders Until February 28, 2026

ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാലാവധി കഴിഞ്ഞവർക്കും യാത്ര ചെയ്യാം; കാലാവധി ഫെബ്രുവരി 28 വരെ നീട്ടി!

Popular News

  • US Government Set to Decide on Dublin Airport Sanctions

    മെയ് 6-ലെ സമയപരിധി; ഡബ്ലിൻ വിമാനത്താവളത്തിന് മേൽ അമേരിക്കയുടെ ഉപരോധ ഭീഷണി

    14 shares
    Share 6 Tweet 4
  • സുരക്ഷിതമായ യാത്രയ്ക്ക് ‘കണ്ണും കാതും’ തുറന്ന് കാറുകൾ; ജൂലൈ 7 മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ നിയമങ്ങൾ

    16 shares
    Share 6 Tweet 4
  • അയർലൻഡിൽ വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുതിച്ചുയരുന്നു; പ്രീപേ പവർ നിരക്ക് വർദ്ധിപ്പിച്ചു; പിന്നാലെ മറ്റു കമ്പനികളും നിരക്ക് കൂട്ടാൻ സാധ്യത

    10 shares
    Share 4 Tweet 3
  • ബില്ലുകൾ അടയ്ക്കാൻ കഴിയാതെ അയർലൻഡിലെ 14% കുടുംബങ്ങൾ; ഇ.എസ്.ആർ.ഐ (ESRI) റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

    11 shares
    Share 4 Tweet 3
  • ഉരുകുന്ന യൂറോപ്പ്; ലോകത്ത് ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ്

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha