അയർലണ്ടിലെ കോർക് മേഖലയിൽ ആഞ്ഞടിച്ച ബാബെറ്റ് കൊടുങ്കാറ്റും അതുമൂലം ഉണ്ടായ കനത്ത മഴയിലും വൻ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും
ഒരു മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ ഒരു ദിവസം കൊണ്ട് പെയ്തപ്പോൾ കോർക് നഗരത്തിലുൾപ്പെടെ നൂറുകണക്കിന് വീടുകളും ബിസിനെസ്സുകളും വെള്ളത്തിനടിയിൽ ആയി
കോർക്കിലെ മിഡിൽട്ടൺ ഏരിയ ആണ് ഏറ്റവും അധികം ബാധിച്ചത് അവിടെ ആണ് കോർക്കിലെ ഇന്ത്യൻ സമൂഹം ഏറ്റവും അധികം താമസിക്കുന്നത്. അവിടുത്തെ ലോക്കൽ ഗവണ്മെന്റ് അഭ്യർത്ഥിച്ചതനുസരിച്ചു ആണ് പ്രതിരോധ സേന ഇറങ്ങിയത് എന്ന് സേന അവരുടെ പത്ര പ്രസ്താവനയിൽ അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് കോർക്കിൽ നിന്നും ഉള്ള കോബിലേക്കും മിഡിൽട്ടണിലേക്കും ഉള്ള ബസ് സെർവീസുകൾ എല്ലാം നിർത്തി വെക്കേണ്ടി വന്നു. മഴയും കാറ്റും മൂലം ഉണ്ടായ കേടുപാടുകൾ പരിഹരിക്കാൻ മില്യൺ കണക്കിന് യൂറൊ ചിലവാകും. വെള്ളപൊക്കം ബാധിച്ച ബിസിനെസ്സുകളെ സഹായിക്കാൻ ആയി അയർലണ്ട് സർക്കാർ Humanitarian Assistance സ്കീം ആരംഭിച്ചിട്ടുണ്ട്.
കോർക്കിലെ പലയിടത്തും വെള്ളം കെട്ടി കിടക്കുന്നതിനാൽ ആളുകൾ അതീവ ജാഗ്രത പുലർത്തണം എന്ന് കോർക് കൗന്റി കൌൺസിൽ മുന്നറിയിപ്പ് നൽകി