സ്ത്രീ, ഭേദിയ, തമ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സ് (MHCU) സിനിമകൾക്കെതിരെ വിമർശനം. ലിംഗ സമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോഴും കഥകളിൽ പുരുഷ കഥാപാത്രങ്ങളെ മാത്രം സ്ഥിരമായി രക്ഷകരായി അവതരിപ്പിക്കുന്നു എന്നാണ് പ്രധാന വിമർശനം. ഇത് “വ്യാജ സ്ത്രീവാദ”മാണ് (Faux Feminism) എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ നായകന്മാരുടെ യാത്രയിലെ സഹായികളോ വഴിത്തിരിവുകളോ മാത്രമായി ഒതുങ്ങുന്നു. സ്ത്രീ എന്ന സിനിമയിൽ നായികയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് വിജയം നേടിയതെങ്കിലും, നായകനായ വിക്കിക്ക് ‘ചന്ദേരി കാ രക്ഷക്’ എന്ന ബഹുമതി ലഭിച്ചതും ഈ പ്രവണതയുടെ ഭാഗമായി ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന ശക്തി ശാലിനി എന്ന ചിത്രം ഈ രീതി തിരുത്തുമെന്നാണ് പ്രതീക്ഷ.

