• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

മലയാളി യുവതി കാനഡയില്‍ മരിച്ച നിലയില്‍;മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

Editor by Editor
July 17, 2025
in Canada Malayalam News
0
malayali woman found dead in canada
10
SHARES
343
VIEWS
Share on FacebookShare on Twitter

കൊല്ലം: മലയാളി യുവതി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം, ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ് (25)നെയാണ് കാനഡയിലെ ടൊറാന്റോയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ നഗറിലെ ആന്റണി വില്ലയില്‍ ബെനാന്‍സ് അല്‍ഫോന്‍സിന്റെയും രജനിയുടെയും മകളാണ്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ഒരു ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം ഉണ്ടായിരുന്ന അനീറ്റയുടെ റൂംമേറ്റുകളാണ് ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കാനഡ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, അന്വേഷണം പൂര്‍ത്തിയായതിന്‌ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു.

തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്ന് പറഞ്ഞിരുന്നു.ഏക സഹോദരന്‍ നിഖില്‍. കാനഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Next Post
powerful earthquake hits alaska peninsula magnitude 73 tsunami warning issued

സുനാമി മുന്നറിയിപ്പ്. അലാസ്‌കയില്‍ വന്‍ ഭൂചലനം; 7.3 തീവ്രത

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha