• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Info Wire

ആൻഡ്രോയിഡ് ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്രം

Editor by Editor
August 8, 2024
in Info Wire
0
massive-security-breach-in-android-phones-center-with-warning
11
SHARES
356
VIEWS
Share on FacebookShare on Twitter

ക്വാല്‍കോം, മീഡിയാടെക്ക് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്ഇന്‍). ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 എന്നീ ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് പുതിയതായി കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ബാധിക്കുക.

ഫോണുകളുടെ ഫ്രെയിം വര്‍ക്ക്, സിസ്റ്റം, കെര്‍നല്‍, എആര്‍എം കമ്പോണന്റ്, ഇമാജിനേഷന് ടെക്‌നോളജീസ്, മീഡിയാ ടെക് കമ്പോണന്റ്, ക്വാല്‍കോം ക്ലോസ്ഡ് -സോഴ്‌സ് കമ്പോണന്റ് എന്നിവയിലാണ് പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനും ഈ പ്രശ്‌നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഒരു ഹാക്കര്‍ക്ക് സാധിക്കും.

ആന്‍ഡ്രോയിഡ് ഫോണുകള്‍ എങ്ങനെ സംരക്ഷിക്കാം

ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് ഇതില്‍ ആദ്യം ചെയ്യേണ്ട കാര്യം. അതാത് ഫോണ്‍ കമ്പനികള്‍ പുറത്തിറക്കുന്ന സുരക്ഷാ അപ്‌ഗ്രേഡുകള്‍ ഉടന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്‌ഡേറ്റുകള്‍ വൈകാതിരിക്കാന്‍ ഫോണിന്റെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഓണ്‍ ചെയ്തു വെക്കുക. ഇതുവഴി അപ്‌ഡേറ്റുകള്‍ എത്തുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി അവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെ വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇമെയിലുകള്‍, എസ്എംഎസ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

ഫോണില്‍ മറ്റാരെങ്കിലും കടന്നുകയറിയെന്ന് സംശയിക്കുന്നുവെങ്കില്‍ അതിവേഗം തന്നെ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അതിന് മുമ്പ് ഡാറ്റ ബാക്ക് അപ്പ് ചെയ്യാന്‍ മറക്കരുത്.

Tags: AndroidGoogle PlaystorePatchSecurity IssueSecurity Update
Next Post
garda

അയർലണ്ടിലെ മയോയിലെ വാഹനാപകടത്തിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു.

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha