• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

വന്ദേ ഭാരത് സമയത്തില്‍ മാറ്റം; ചെങ്ങന്നൂരില്‍ 2 മിനിറ്റ് സ്റ്റോപ്പ്, തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടും

Editor by Editor
October 22, 2023
in Kerala Malayalam News
0
Vande Bharat
9
SHARES
305
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി.

ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശ്ശൂരില്‍ അധിക സമയം നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. പുതിയ സമയക്രമം തിങ്കളാഴ്ച (ഒക്ടോബര്‍ 23, 2023) മുതല്‍ നടപ്പില്‍ വരും.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതല്‍ രാവിലെ 5.15 നാണ് സര്‍വീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരില്‍ നിര്‍ത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.

കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല. തൃശ്ശൂരില്‍ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാല്‍ ഒരു മിനിറ്റ് അധികം മുൻപത്തേതിലും ഈ സ്റ്റോപ്പില്‍ ട്രെയിൻ നിര്‍ത്തും. 9.33 നാവും ഇനി ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ട്രെയിൻ സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. ഷൊര്‍ണൂരിന് ശേഷം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ്.

തിരിച്ചുള്ള സര്‍വീസില്‍ കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയത്തില്‍ മാറ്റമില്ല. തൃശ്ശൂരില്‍ മുൻപ് എത്തിയിരുന്ന 6.10 ന് തന്നെ ട്രെയിനെത്തും. എന്നാല്‍ ഒരു മിനിറ്റ് അധികം ഇവിടെ നിര്‍ത്തുമെന്നും 6.13 ന് സര്‍വീസ് ആരംഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. എറണാകുളത്തും കോട്ടയത്തും സമയത്തില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

Tags: Kerala NewsTime ChangeTrainVande Bharat
Next Post

എന്നാണ് പൂജ വെപ്പ്? എന്നാണ് പൂജ എടുപ്പ്?

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha