• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ തൃശ്ശൂർക്കാരി ശ്വേത

Editor by Editor
January 26, 2024
in Kerala Malayalam News
0
റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ തൃശ്ശൂർക്കാരി ശ്വേത
9
SHARES
302
VIEWS
Share on FacebookShare on Twitter

ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡ് പുതു ചരിത്രമാവുകയാണ്. ഡെൽഹി പോലീസ് പരേഡ് സംഘത്തിൽ ഇത്തവണ വനിതകൾ മാത്രമായിരിക്കും അണിനിരക്കുക. മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാണ് ഇത്തവണയും 147 അംഗ സംഘത്തെ നയിക്കുന്നതെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.

തൃശൂർ ചാലക്കുടി സ്വദേശിനിയായ ശ്വേതയാണ് കഴിഞ്ഞ റിപ്പബ്ളിക് പരേഡിലും ഡെൽഹി പോലീസ് സംഘത്തെ നയിച്ചത്. ഡെൽഹി നോർത്ത് ഡിസ്‌ട്രിക്‌ട് അഡീഷണൽ ഡിസിപിയാണ് ശ്വേത. കഴിഞ്ഞ വർഷം പരേഡ് നയിച്ച അനുഭവ പരിചയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ രണ്ടാം തവണയും ശ്വേതയെ തേടി സുവർണ നേട്ടമെത്തിയത്.

2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥയായ ശ്വേത ചാലക്കുടി കാർമൽ സ്‌കൂളിൽ നിന്ന് 10, 12 ക്‌ളാസുകളിൽ മുഴുവൻ മാർക്കും നേടിയാണ് വിജയിച്ചത്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ നിന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്ങിൽ ബിടെക് നേടിയ ശേഷം സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു.

പോലീസ് സംഘത്തിന്റെ നായികയായി ശ്വേത മാർച്ച് ചെയുമ്പോൾ അഭിമാന നിമിഷങ്ങൾക്ക് സാക്ഷികളായി അച്ഛൻ കെഎസ് സുഗതനും അമ്മ ബിന്ദുവും ഗാലറിയിലുണ്ടാവും. പരേഡ് നയിക്കുന്ന ശ്വേതയൊഴികെ മറ്റെല്ലാ വനിതകളും കോൺസറ്റബിൾമാരും ആദ്യമായി റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കുന്നവരാണെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു.

ഇതിന് പുറമെ, വനിതാ കോൺസ്‌റ്റബിൾ റുയാംഗുന്വോ കെൻസെ നയിക്കുന്ന വനിതാ ഉദ്യോഗസ്‌ഥരുടെ പൈപ്പ് ബാൻഡ് സംഘമാണ് ഇത്തവണ ഡെൽഹി പോലീസിന്റെ ഗാനം ആലപിച്ചു കർത്തവ്യ പഥിലൂടെ നീങ്ങുക. പരേഡിൽ പങ്കെടുക്കുന്ന വനിതാ കോൺസറ്റബിൾമാരിൽ 80 ശതമാനവും വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്.

Tags: Kerala NewsRepublic DayThrissur
Next Post
മെച്ചപ്പെട്ട സേവനം നൽകുന്നതിനായി HSE മാർച്ച് 1 മുതൽ 6 മേഖലകളായി വിഭജിക്കുന്നു

മെച്ചപ്പെട്ട സേവനം നൽകുന്നതിനായി HSE മാർച്ച് 1 മുതൽ 6 മേഖലകളായി വിഭജിക്കുന്നു

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha