• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, December 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

Editor by Editor
September 18, 2025
in Kerala Malayalam News
0
mar jacob thoonguzhy, passes away
9
SHARES
300
VIEWS
Share on FacebookShare on Twitter

തൃശൂര്‍: സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായിരുന്നു. തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മാര്‍ച്ച് ഒന്നിനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാന്‍പദവിയിലേക്കുള്ള വരവ്. പിന്നീട്, താമരശേരിയിലും തൃശൂരിലുമായി ദീര്‍ഘകാലം രൂപതകളെ നയിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി 1997 ഫെബ്രുവരി പതിനഞ്ചിനാണ് ചുമതലയേറ്റത്.

ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്. ജീവിതസേവനം ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവായ മാർ തൂങ്കുഴിയുടെ കാലത്ത്, തൃശൂർ ജൂബിലി മിഷൻ ഹോസ്‌പിറ്റൽ, മേരിമാതാ മേജർ സെമിനാരി, ജീവൻ ടിവി, ജ്യോതി എഞ്ചിനീയറിംഗ് കോളജ്, മഹാജൂബിലി ട്രെയിനിംഗ് കോളജ്, ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ ആരംഭിച്ചു.

സ്വന്തം കഴിവല്ല, കൂടെയുണ്ടായിരുന്നവരുടെ പ്രാഗത്ഭ്യമാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന് വിനയത്തോടെ പറയുന്ന ഒരാളായിരുന്നു അദ്ദേഹം.

22 വർഷം മാനന്തവാടി മെത്രാനായും, ഒന്നരവർഷം താമരശ്ശേരി മെത്രാനായും, തുടർന്ന് തൃശൂർ ആർച്ച് ബിഷപ്പായും സേവനം അനുഷ്ഠിച്ചു.

എപ്പോഴും സൗമ്യമായ സംസാരിക്കുന്ന അദ്ദേഹം വിശ്വാസികളുടെ പ്രിയപ്പെട്ടവനായി മാറി. 2007 മാര്‍ച്ച്പതിനെട്ടിനാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചത്. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ക്ഷമയോടെയും സഹനത്തോടേയും കാര്യങ്ങളെ കാണണമെന്നായിരുന്നു ജേക്കബ് തൂങ്കുഴി നല്‍കിയിരുന്ന നിര്‍ദേശം.

Tags: Archdiocese of ThrissurDiocese of MananthavadyMar Jacob Thoonguzhythrissur news
Next Post
mobile security concerns

ലൊക്കേഷൻ ഡാറ്റ വിൽപനയ്ക്ക്: അയർലൻഡിൽ സ്വകാര്യതയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണി

Popular News

  • micheal martin taoiseach

    സെലെൻസ്കിയെ ക്ഷണിച്ചതിൽ മാപ്പ് പറയില്ല: റഷ്യൻ അംബാസഡർക്ക് മറുപടിയുമായി ടാവോസീച്ച്

    10 shares
    Share 4 Tweet 3
  • അവകാശികളില്ലാത്ത ഡെപ്പോസിറ്റ് പണം ഉപയോഗിച്ച് റീ-ടേൺ: രാജ്യത്തെ ആദ്യത്തെ ‘ബോട്ടിൽ ടു ബോട്ടിൽ’ റീസൈക്കിളിംഗ് പ്ലാൻ്റ് വരുന്നു

    10 shares
    Share 4 Tweet 3
  • ഊബർ ആപ്പ് തർക്കം: ഡബ്ലിനിലെ ടാക്സികൾ ആറുദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം പ്രഖ്യാപിച്ചു

    10 shares
    Share 4 Tweet 3
  • വടക്കൻ ഡബ്ലിനിലെ വീട്ടിൽ ആക്രമണം: ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    10 shares
    Share 4 Tweet 3
  • പ്രധാന സുരക്ഷാ മുന്നറിയിപ്പ്: ഡബ്ലിനിലേക്കുള്ള സെലെൻസ്കിയുടെ വിമാനപാതയ്ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha