• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ഉന്നമിട്ടത് 4 സംസ്ഥാനങ്ങളിലെ 15 നഗരങ്ങള്‍, സുവര്‍ണക്ഷേത്രവും ലക്ഷ്യം; പദ്ധതി തരിപ്പണമാക്കി ഇന്ത്യ

Editor by Editor
May 8, 2025
in India Malayalam News
0
india defeats pakistan attack
12
SHARES
395
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്തി ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച രാത്രി പാകിസ്താന്‍ നടത്തിയ നീക്കം ഇന്ത്യ പാടേ തകര്‍ത്തു. യുഎഎസ് ഗ്രിഡും വ്യോമ സംവിധാനങ്ങളും ഉള്‍പ്പെടുന്ന എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാകിസ്താനി മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ സൈന്യം നിര്‍വീര്യമാക്കി. പാക് പ്രകോപനത്തിനു മറുപടിയായി ലാഹോര്‍ ഉള്‍പ്പെടെ പാകിസ്താനിലെ വിവിധയിടങ്ങളിലുള്ള വ്യോമപ്രതിരോധ റഡാറുകള്‍ ലക്ഷ്യമാക്കി ഇന്ത്യ ആക്രമണം നടത്തിയതായി ഇന്ത്യന്‍ സായുധസേന വൃത്തങ്ങള്‍ വ്യാഴാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.

മേയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടത്തിയ പ്രത്യാക്രമണത്തെ കുറിച്ച് രാജ്യം നല്‍കിയ വിശദീകരണത്തില്‍ പാക് സൈനികതാവളങ്ങളെ
ഇന്ത്യ ലക്ഷ്യമിടുന്നില്ല എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഭീകരരുടെ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും പ്രത്യേകം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിരുകയാണെങ്കില്‍ തക്കതായ തിരിച്ചടി ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കി. ആ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടുള്ള നീക്കമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്.

ബുധനാഴ്ച്ച രാത്രി ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങള്‍ ആക്രമിക്കാനായിരുന്നു പാക് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുവര്‍ണക്ഷേത്രമുള്‍പ്പെടെ പാക് ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. പാകിസ്താന്‍ ലക്ഷ്യംവെച്ച നഗരങ്ങള്‍ ഇവയാണ്:

  • അവന്തിപുര
  • ശ്രീനഗര്‍
  • ജമ്മു
  • പത്താന്‍കോട്ട്
  • അമൃത്‌സര്‍
  • കപൂര്‍ത്തല
  • ജലന്ധര്‍
  • ലുധിയാന
  • ആദംപുര്‍
  • ഭട്ടിണ്ഡ
  • ചണ്ഡീഗഡ്
  • നല്‍
  • ഫലോദി
  • ഉത്തര്‍ലായ്
  • ഭുജ്
Next Post
nipah-scare-in-malappuram

Nipah Virus: കേരളത്തിൽ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha