• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Editor by Editor
December 20, 2023
in India Malayalam News, Tamil Nadu
0
Heavy rainfall in Tamil Nadu

Heavy rainfall in Tamil Nadu

9
SHARES
303
VIEWS
Share on FacebookShare on Twitter

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

രാവിലെ എട്ടര മണി വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രാമനാഥപുരം, വിരുദുനഗര്‍,തേനി ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നാഗപട്ടണം, തിരുവാരൂര്‍,തഞ്ചാവൂര്‍,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗര്‍,ശിവഗംഗ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുനെല്‍വേലി നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

താമരഭരണി, പാപനാശം നദികള്‍ കരകവിഞ്ഞു. അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടുന്നുണ്ട്. നദിക്കരയിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും സ്ഥിതി സമാനമാണ്. സ്‌കൂളുകളിലും കല്യാണമണ്ഡപങ്ങളിലുമായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാല് ജില്ലകളിലും സേവനത്തിനായി എത്തിയിട്ടുണ്ട്.

Tags: RainRed AlertTamil Nadu
Next Post
Sligo University Hospital

2023 അയർലണ്ടിലെ ആശുപത്രി തിരക്ക് ഏറ്റവും മോശമായ വർഷം?

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha