⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Friday, November 27, 2026
അയർലണ്ടിൽ മലങ്കര സഭയുടെ ചരിത്രമെഴുതി ആദ്യ ദേശീയ കൺവെൻഷൻ; സെപ്റ്റംബർ 27-ന് നോക്കിൽ വിശ്വാസികളുടെ മഹാസംഗമം
Cavan Malayalam News

അയർലണ്ടിൽ മലങ്കര സഭയുടെ ചരിത്രമെഴുതി ആദ്യ ദേശീയ കൺവെൻഷൻ; സെപ്റ്റംബർ 27-ന് നോക്കിൽ വിശ്വാസികളുടെ മഹാസംഗമം

ഡബ്ലിൻ: അയർലൻഡിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ ദേശീയ കൺവെൻഷൻ 2025 സെപ്റ്റംബർ 27, ശനിയാഴ്ച ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽ നടക്കും. അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷം പിന്നിടുന്ന ഈ വേളയിലാണ് ഇങ്ങനെയൊരു ദേശീയ കൺവെൻഷന് വേദിയൊരുങ്ങുന്നത്.

image

ഈ വർഷത്തെ കൺവെൻഷനോട് ചേർന്ന് 95-ാം പുനരൈക്യ വാർഷികാഘോഷവും നടത്തപ്പെടുന്നുണ്ട്. ‘Pilgrims of Hope’ (പ്രതീക്ഷയുടെ തീർത്ഥാടകർ) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ പ്രധാന ചിന്താവിഷയം. മലങ്കര കത്തോലിക്കാ സഭയുടെ വിശ്വാസപരമായ വളർച്ചയും കൂട്ടായ്മയും ഈ കൺവെൻഷൻ ലക്ഷ്യമിടുന്നു.

കൺവെൻഷന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം, കുടുംബസംഗമം എന്നിവ കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. അയർലണ്ടിലുള്ള എല്ലാ മലങ്കര കുടുംബങ്ങളുടെയും ഒരുമിച്ചുള്ള കൂടിവരവായാണ് ഈ വർഷം മുതൽ ഈ പരിപാടി ക്രമീകരിക്കുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, മലങ്കര കത്തോലിക്കാ സഭയുടെ ഈ കൺവെൻഷനിലൂടെ അയർലണ്ടിലെ മലയാളി സമൂഹത്തിന് മതപരവും സാംസ്കാരികവുമായ ഒരു കൂട്ടായ്മയുടെ പുതിയ വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷ. ഈ കൺവെൻഷൻ എല്ലാ മലങ്കര വിശ്വാസികൾക്കും ഒത്തുകൂടാനും വിശ്വാസം പുതുക്കാനും ഒരു അവസരം നൽകും.

Editor
Correspondent