⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Saturday, November 28, 2026
റോബോട്ടിക്സിലെ ഒളിംപിക്‌സിൽ അയർലൻഡിന് ചരിത്രപരമായ എട്ടാം സ്ഥാനം; അഭിമാനമായി മലയാളി വിദ്യാർഥികൾ
Cavan Malayalam News

റോബോട്ടിക്സിലെ ഒളിംപിക്‌സിൽ അയർലൻഡിന് ചരിത്രപരമായ എട്ടാം സ്ഥാനം; അഭിമാനമായി മലയാളി വിദ്യാർഥികൾ

ഡബ്ലിൻ – റോബോട്ടിക്‌സിലെ ഒളിംപിക്‌സ്‌ എന്ന് അറിയപ്പെടുന്ന ഫസ്‌റ്റ് ഗ്ലോബൽ ചലഞ്ചിൽ അയർലൻഡ് ടീം മികച്ച നേട്ടം കൈവരിച്ചു. അമേരിക്കയിലെ പാനമ സിറ്റിയിൽ വെച്ച് 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന ഈ അന്താരാഷ്ട്ര ചാംപ്യൻഷിപ്പിൽ അയർലൻഡ് എട്ടാം സ്‌ഥാനം നേടി.

ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽനിന്നുള്ള 600-ൽ അധികം ടീമുകൾ പങ്കെടുത്ത ഒളിംപ്യാഡ് ഫൈനലിൽ എട്ടാം സ്‌ഥാനം കരസ്ഥമാക്കിയത് അയർലൻഡിൻ്റെ ചരിത്രപരമായ നേട്ടമാണ്. ഈ വിജയത്തിൽ പങ്കാളികളായ എട്ട് വിദ്യാർഥികളിൽ മലയാളികളായ ജോയൽ ഇമ്മാനുവലും അമൽ രാജേഷും ഉൾപ്പെടുന്നു എന്നത് മലയാളികൾക്ക് ഇരട്ടി മധുരമായി.

വിദ്യാർഥികളെക്കുറിച്ച്:

  • ജോയൽ ഇമ്മാനുവൽ: ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന സ്പൈസ് വില്ലേജ് റസ്‌റ്ററൻ്റ് & കാറ്ററിങ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഇമ്മാനുവൽ തെങ്ങുംപള്ളിയുടെയും നഴ്‌സ് മാനേജർ റീത്താ ഇമ്മാനുവലിൻ്റെയും മകനാണ്. ലിവിങ് സെർട്ട് വിദ്യാർഥിയായ ജോയൽ ഇതിനു മുൻപ് ബിടി യങ് സയന്റിസ്‌റ്റ്‌ ആൻഡ് ടെക്നോളജി അവാർഡ് നേടിയിട്ടുണ്ട്.
  • അമൽ രാജേഷ്: ലൂക്കൻ ലിഫി വാലിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എൻജിനീയർ രാജേഷിൻ്റെയും നഴ്‌സ് മാനേജറായ ബെറ്റ്സിയുടെയും മകനാണ്. അമലും ലിവിങ് സെർട്ട് വിദ്യാർഥിയാണ്.

എൻജിനീയർമാരുടെയും ശാസ്ത്രജ്‌ഞരുടെയും പുതിയ തലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മേഖലയിലെ യുവജനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാൻ ഈ മത്സരം സംഘടിപ്പിക്കുന്നത്. അയർലൻഡിലെ ഏറ്റവും നൂതനമായ ലബോറട്ടറികളിൽ, റോബോട്ടിക് മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ടീമിന് പരിശീലനം ലഭിച്ചത്.

രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ യുവ എൻജിനീയർമാർ ഉൾപ്പെട്ട ടീമിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോയലും അമലും പ്രതികരിച്ചു. ടീം അംഗങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും, ഡബ്ലിൻ എയർപോർട്ടിൽ ടീമിന് ഉജ്വലമായ വരവേൽപ്പ് നൽകുകയും ചെയ്തു

Editor
Correspondent