• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

സ്‌പെയിനിൽ മിന്നൽ പ്രളയം, 64 മരണം

Chief Editor by Chief Editor
October 30, 2024
in Europe News Malayalam, Spain
0
Flash floods in Spain takes life of 64 at least

Flash floods in Spain takes life of 64 at least

12
SHARES
403
VIEWS
Share on FacebookShare on Twitter

കിഴക്കൻ സ്‌പെയിനിലെ വലൻസിയയിലുണ്ടായ മിന്നൽ പ്രളയത്തിൽ 64 മരണം. നിരവധി കെട്ടിടങ്ങൾ ഭാഗികമായി തകരുകയും വാഹനങ്ങൾ ഒഴുകിപോകുകയും ചെയ്തു. ചൊവ്വാഴ്ച പെയ്ത മഴയിൽ മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്ക്-കിഴക്കൻ സ്പെയിനിന്റെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി.

കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഇതേത്തുടർന്നുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് പലരും രാത്രി കാറുകൾക്ക് മുകളിലാണ് ചെലവഴിച്ചത്. ​നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.

മലാഗക്ക് സമീപം 300 ഓളം പേരുമായി ഒരു അതിവേഗ ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവീസ് തടസപ്പെട്ടു.

പ്രതികൂല കാലാവസ്ഥ കാരണം ഏതാനും ഫുട്ബാൾ മത്സരങ്ങളും മാറ്റിവെച്ചു. ഒന്നരലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. സ്‌പെയിനിലെ എമർജൻസി റെസ്‌പോൺസ് യൂനിറ്റുകളിൽ നിന്ന് ആയിരത്തിലധികം സൈനികരെ പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.

സ്പെയിനിലെ സ്വയം ഭരണ പ്രദേശമായ കാസ്റ്റില്ല ലാ മഞ്ചയിൽ ആറുപേരെ കാണാതായതായി മേയർ സെർജിയോ മാരിൻ സാഞ്ചസ് പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ യൂറോപ്പ് സന്നദ്ധമാണെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള പറഞ്ഞു. ദുരന്തബാധിതർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

Tags: 2024EuropeFlashFloodsSpain
Next Post
baselios-thomas-passes-away

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha