• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Cavan Malayalam News

യുകെയിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് അറസ്‌റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി

Editor by Editor
October 19, 2025
in Cavan Malayalam News, Cork Malayalam News, Donegal Malayalam News, Dublin Malayalam News, Europe News Malayalam, Galway Malayalam News, Ireland Malayalam News, Kildare Malayalam News, Kilkenny Malayalam News, Leitrim Malayalam News, Limerick Malayalam News, Louth Malayalam News, Mayo Malayalam News, Meath Malayalam News, Sligo Malayalam News, Tipperary Malayalam News, Waterford Malayalam News, Wexford Malayalam News, Wicklow Malayalam News, World Malayalam News
0
ireland night club rape
14
SHARES
482
VIEWS
Share on FacebookShare on Twitter

ലണ്ടൻ : യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 വയസ്സുള്ള മലയാളി യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്നയാളെയാണ് യുകെയിലെ സോമർസെറ്റിലെ ടോണ്ടനിൽ വെച്ച് പൊലീസ് പിടികൂടിയത്.

ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ ഒക്ടോബർ 11-നാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പീഡനക്കുറ്റം ഉൾപ്പെടെ രണ്ട് കേസുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ നോർത്ത് സോമർസെറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. കേസിന്റെ തുടർ വിചാരണ നവംബർ 14-ന് നടക്കും.

ഒക്ടോബർ 11 ന് പുലർച്ചെ പാർക്കിനുള്ളിൽ ഒരു സ്ത്രീയെ വിഷമാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ എവൺ സോമർസെറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിദ്യാർത്ഥി വീസയിലാണ് യുവാവ് ലണ്ടനിൽ എത്തിയത്. പിന്നീട് ടോണ്ടനിലെത്തി വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റന്റായും മറ്റും താത്കാലിക കരാറുകളിൽ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായ ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ലൈംഗിക അതിക്രമ കേസിൽ ഇയാൾ പിടിയിലാകുന്നത്.


Tags: Care AssistantMalayali ArrestNorth Somerset CourtRape Chargessexual assaultSomerset PoliceStudent VisaTauntonThiruvananthapuramUK Crime
Next Post
gardai

അയർലൻഡ് പോലീസ് ആകാൻ 11,000-ത്തിലധികം പേർ; ഗാർഡ സേനയിലേക്ക് ശക്തമായ ഉദ്യോഗാർത്ഥി പ്രവാഹം

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    10 shares
    Share 4 Tweet 3
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    16 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha