• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, August 18, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

‘എമ്പുരാൻ’ വ്യാജപതിപ്പ് പുറത്ത്; പ്രചരിക്കുന്നത് പൈറസി സൈറ്റുകളിലും ടെല​ഗ്രാമിലും. ഡൗൺലോഡ് ചെയ്യുന്നവർ പിടിക്കപ്പെടും

Editor by Editor
March 27, 2025
in Entertainment News
0
empuraan poster 780x470
13
SHARES
423
VIEWS
Share on FacebookShare on Twitter

കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘എല്‍2ഇ: എമ്പുരാന്റെ’ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ഒരുദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 750-ാം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.

Next Post
eu 3 day survival kit warning

യൂറോപ്യൻ യൂണിയൻ അറിയിപ്പ് എല്ലാവരും മൂന്നു ദിവസത്തേയ്ക്കുള്ള അതിജീവനകിറ്റുകള്‍ എപ്പോഴും കരുതണം

Popular News

  • thunderstorm

    കൊർക്ക്, കെറി, ലിമറിക് ജില്ലകളിൽ മഞ്ഞ ഇടിമിന്നൽ മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • ഉപയോഗിച്ച പാചകഎണ്ണയിൽ നിന്ന് വിമാന ഇന്ധനം: ഇന്ത്യയുടെ ആദ്യ സുസ്ഥിര എവിയേഷൻ ഫ്യൂവൽ പ്ലാന്റ് ഈ വർഷാവസാനത്തോടെ

    9 shares
    Share 4 Tweet 2
  • ജേസൺ കോർബെറ്റിനെ കൊല്ലുന്നതിന് ഒരു വർഷം മുമ്പ് ‘മികച്ച’ ശുക്ലാണു വാങ്ങി രഹസ്യമായി ഗർഭം ധരിക്കാമെന്ന് മോളി മാർട്ടൻസ് സുഹൃത്തുക്കളോട് പറഞ്ഞു

    11 shares
    Share 4 Tweet 3
  • കിഷ്ത്വാറിൽ 65 പേർ മരിച്ചു; കത്തുവയിലും മറ്റൊരു മേഘസ്പോടനം – 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

    10 shares
    Share 4 Tweet 3
  • ടിപ്പറാരിയിൽ വാരാന്ത്യത്തിൽ രാത്രികാല ജലനിയന്ത്രണം; ചൂട് തരംഗം മൂലം ജലവിതരണത്തിന് സമ്മർദം

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha