• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News Israel Malayalam News

ഹൂതി ആക്രമണം; ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

Editor by Editor
May 4, 2025
in Israel Malayalam News
0
ireland deports 32 people to georgia on chartered flight
11
SHARES
357
VIEWS
Share on FacebookShare on Twitter

ടെൽ അവീവ്: ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. മേയ് ആറുവരെയാണ് സർവീസുകൾ റദ്ദാക്കിയത്.

ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗൂറിയോണിൽ ഞായറാഴ്‌ച രാവിലെയാണ് യെമനിലെ ഹൂതി വിമതർ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ഡെൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനം എയർ ഇന്ത്യ വഴിതിരിച്ചു വിട്ടിരുന്നു. അബുദാബിയിലേക്കാണ് വിമാനം വഴിതിരിച്ചു വിട്ടത്.

എയർ ഇന്ത്യയെ കൂടാതെ ജർമനിയുടെ ലുഫ്‌താൻസ, ബ്രിട്ടീഷ് എയർവെയ്‌സ്, യുഎസിന്റെ ഡെൽറ്റ എയർലൈൻസ് എന്നീ കമ്പനികളും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലുഫ്‌താൻസ മേയ് ആറുവരെയും ബ്രിട്ടീഷ് എയർവെയ്‌സ് ഏഴുവരെയുമാണ് സർവീസുകൾ നിർത്തിവെച്ചത്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. മിസൈൽ പതിച്ചുണ്ടായ സ്‍ഫോടനത്തിൽ നാല് പേർക്കും സുരക്ഷിത സ്‌ഥാനം തേടി രക്ഷപ്പെടുന്നതിനിടെ രണ്ടുപേർക്കും പരിക്കേറ്റതായി ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. അതിനിടെ, ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്‌തിയിൽ തിരിച്ചടിക്കും എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് പ്രതികരിച്ചു.

Next Post
khawaja asif

ജലം വഴിതിരിച്ചു വിടാനായി ഇന്ത്യ നിര്‍മിക്കുന്ന ഏതൊരു ഘടനയും തകര്‍ക്കുമെന്ന് പാക് പ്രതിരോധ മന്ത്രി

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha