• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

സ്ലൈഗോയിലെ അനീഷിന്റെ മരണം ,മലയാളി നഴ്‌സിനെതിരെ പരാതി ,മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.നേഴ്സ് രാജ്യം വിട്ടതായി സൂചന

Editor by Editor
September 12, 2025
in Sligo Malayalam News
0
anish's death in sligo, complaint against malayali nurse
21
SHARES
706
VIEWS
Share on FacebookShare on Twitter

സ്ലൈഗോ/ തിരുവല്ല :സ്ലൈഗോയിലെ ക്ലൂനമഹാൻ ഇന്റലെക്ടൽ ഡിസബിലിറ്റി സെന്ററിൽ കെയർ അസിറ്റന്റായിരുന്ന അനീഷ് ടി.പിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്തെത്തി.സർക്കാർ ജീവനക്കാരനും, പൂർണ ആരോഗ്യവാനുമായിരുന്ന അനീഷ് ഒരിക്കലും ജീവനൊടുക്കില്ലെന്നും തന്റെ മകൻ കൊടിയ മാനസിക പീഡനത്തിനിരയായതായും പിതാവും വിമുക്ത ഭടനുമായ ടി.കെ പുരുഷൻ പത്തനംതിട്ട പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.വര്ഷങ്ങളായി കൂടെ താമസിച്ചിരുന്ന പങ്കാളിയും എറണാകുളം ജില്ലക്കാരിയുമായ മലയാളി നഴ്‌സിനെതിരെ ആണ് പരാതി.വീടിനു സമീപമുള്ള ഷെഡിൽ അനീഷിനെ മരിച്ച നിലയിൽ ഓഗസ്റ്റ് 14 നു വൈകുന്നേരം കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട എസ് പി തിരുവല്ല ഡി.വൈ.എസ്പി എസ്.നന്ദകുമാറിന് അന്വേഷണ ചുമതല നൽകി . തന്റെ മകന്റെ മരണത്തിനിടയായ സാഹചര്യങ്ങൾ അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി ആവശ്യപെട്ടാണ് അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയിരിക്കുന്നത് .അനീഷ് പങ്കാളിയിൽ നിന്ന് സാമ്പത്തിക ചൂഷണത്തിനിരയായതായും പരാതിയിൽ പറയുന്നു. അതേസമയം തിരുവല്ല പോലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി ആരോപണ വിധേധയായ കോലഞ്ചേരി സ്വദേശിനിയെ വിളിപ്പിച്ചിരുന്നെകിലും അന്വേഷണത്തോട് സഹകരിക്കാതെ പോലീസിനെ കബളിപ്പിച്ചു രാജ്യം വിട്ടതായാണ് സൂചന.കുടുംബം നീതി തേടി മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് സൂചനകൾ

Next Post
syro catholic church

അയർലണ്ടിൽ മലങ്കര സഭയുടെ ചരിത്രമെഴുതി ആദ്യ ദേശീയ കൺവെൻഷൻ; സെപ്റ്റംബർ 27-ന് നോക്കിൽ വിശ്വാസികളുടെ മഹാസംഗമം

Popular News

  • ireland christmas 2025 a season of light and community..

    അയർലൻഡ് ക്രിസ്മസ് 2025: തണുപ്പിലും ആവേശം ചോരാതെ ആഘോഷങ്ങൾ

    9 shares
    Share 4 Tweet 2
  • മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha