⚡ Breaking
ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ഫോസിൽ ഇന്ധന തർക്കത്തിൽ കുടുങ്ങി COP31; കാലാവസ്ഥാ ദുരന്തങ്ങൾക്കിടയിലും സമവായമില്ലാതെ അന്താരാഷ്ട്ര ചർച്ചകൾ ചെലവ് ചുരുക്കൽ: 60 കഴിഞ്ഞവർക്കുള്ള ഇടുപ്പ്, കാൽമുട്ട് MRI സ്കാനുകളുടെ GP റഫറൽ HSE നിർത്തലാക്കുന്നു ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ഫോസിൽ ഇന്ധന തർക്കത്തിൽ കുടുങ്ങി COP31; കാലാവസ്ഥാ ദുരന്തങ്ങൾക്കിടയിലും സമവായമില്ലാതെ അന്താരാഷ്ട്ര ചർച്ചകൾ ചെലവ് ചുരുക്കൽ: 60 കഴിഞ്ഞവർക്കുള്ള ഇടുപ്പ്, കാൽമുട്ട് MRI സ്കാനുകളുടെ GP റഫറൽ HSE നിർത്തലാക്കുന്നു
Wednesday, November 25, 2026
യുകെയിൽ നിര്യാതനായി: ‘വർഗീസ് അച്ചായൻ’ എന്ന സ്നേഹനാമത്തിൽ അറിയപ്പെട്ട കോട്ടയം സ്വദേശിയുടെ വിയോഗം ഞെട്ടലോടെ മലയാളികൾ
India Malayalam News

യുകെയിൽ നിര്യാതനായി: ‘വർഗീസ് അച്ചായൻ’ എന്ന സ്നേഹനാമത്തിൽ അറിയപ്പെട്ട കോട്ടയം സ്വദേശിയുടെ വിയോഗം ഞെട്ടലോടെ മലയാളികൾ

ലെസ്റ്റർ / കോട്ടയം: യുകെയിലെ ലെസ്റ്ററിൽ താമസമാക്കിയ കോട്ടയം സ്വദേശി വർഗീസ് വർക്കി (70) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ആംബുലൻസ് സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

ഭാര്യ: മേഴ്‌സി (ലെസ്റ്റർ റോയൽ ഇൻഫോർമറി ഹോസ്പിറ്റലിൽ നഴ്സാണ്). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.

2009-ൽ യുകെയിലെത്തിയ വർഗീസ് വർക്കി, 2012 മുതൽ ലെസ്റ്ററിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്. ‘വർഗീസ് അച്ചായൻ’ എന്ന പേരിൽ ലെസ്റ്ററിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനും സഹൃദയനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം സുഹൃത്തുക്കൾക്കും കുടുംബത്തിനും തീരാ ദുഃഖമാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടിയിൽ വർഗീസ് വർക്കി സജീവമായി പങ്കെടുത്തിരുന്നു. ചടങ്ങിൽ വെച്ച് മോഹൻലാൽ നായകനായ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിലെ “ഒന്നാം കിളി പൊന്നാൺകിളി വന്നാൺ കിളി മാവിന്മേൽ…” എന്ന ഗാനം ആലപിച്ച് അദ്ദേഹം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള താല്പര്യത്തെയും കഴിവിനെയും എല്ലാവരും അഭിനന്ദിച്ചിരുന്നു.

വർഗീസ് വർക്കി ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവകാംഗമായിരുന്നു. കൂടാതെ, കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ (കോട്ടയം ചെറിയ പള്ളി) അംഗവും നട്ടാശ്ശേരി ഇരുപതിൽ കുടുംബാംഗവുമാണ്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് വീട്ടിൽ നടന്ന പ്രാർത്ഥനകൾക്ക് ഇടവക വികാരി ഫാ. ജോസൻ ജോൺ, ഫാ. ടോം ജേക്കബ് എന്നിവർ നേതൃത്വം നൽകി. മൃതസംസ്കാരം യുകെയിൽ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Editor
Correspondent