• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Cavan Malayalam News

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ അയർലൻഡ് സന്ദർശിക്കുന്നു

Editor In Chief by Editor In Chief
September 3, 2025
in Cavan Malayalam News, Cork Malayalam News, Donegal Malayalam News, Dublin Malayalam News, Europe News Malayalam, Galway Malayalam News, India Malayalam News, Ireland Malayalam News, Kildare Malayalam News, Kilkenny Malayalam News, Leitrim Malayalam News, Limerick Malayalam News, Louth Malayalam News, Mayo Malayalam News, Meath Malayalam News, Sligo Malayalam News, Tipperary Malayalam News, Waterford Malayalam News, Wexford Malayalam News, Wicklow Malayalam News, World Malayalam News
0
ireland bishop indian
10
SHARES
329
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ, അയർലൻഡ് – യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ഈ മാസം 19 മുതൽ 24 വരെ അയർലൻഡ് സന്ദർശിക്കും. അയർലൻഡിലെ വിശ്വാസസമൂഹത്തെ സന്ദർശിക്കുന്നതിനും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനുമാണ് ബാവയുടെ പര്യടനം.

സെപ്റ്റംബർ 19-ന് അയർലൻഡിലെത്തുന്ന ബാവയ്ക്ക് അയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്‌സന്ത്രയോസ്, ഭദ്രാസന ഭാരവാഹികളായ ഫാ. ജിനോ ജോസഫ്, ഫാ. ഡോ. ജോബി സ്കറിയ, ട്രഷറർ സുനിൽ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകും. അതേ ദിവസം തന്നെ കോർക്കിലെ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രത്യേക സ്വീകരണവും സന്ധ്യാ പ്രാർത്ഥനയും നടക്കും.


സെപ്റ്റംബർ 20-ന് വൈകുന്നേരം 4 മണിക് അയർലണ്ടിലെ ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതനവുമായ നോക്ക് ബസിലിക്കയിൽ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.

വിശ്വാസികളെ ആത്മീയമായി ശക്തിപ്പെടുത്തുക, ഭദ്രാസനത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുക, വിവിധ ദേവാലയങ്ങളിൽ ആരാധനകൾക്ക് നേതൃത്വം നൽകുക തുടങ്ങിയവയാണ് ബാവയുടെ സന്ദർശനത്തിൻ്റെ പ്രധാന്യം. ലക്ഷ്യങ്ങൾ. മലയാളി യാക്കോബായ സമൂഹത്തിന് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്.

അയർലൻഡിലെ യാക്കോബായ സഭയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഒരു സംഭവമായാണ് ഈ സന്ദർശനത്തെ സമൂഹം കാണുന്നത്. ബാവയുടെ വിശ്വാസികൾക്ക് വലിയ അനുഗ്രഹമാകും എന്ന് ഭദ്രാസന നേതൃത്വം അറിയിച്ചു. ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി ഒരു പത്തംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സന്ദർശനം സെപ്റ്റംബർ 24-ന് സമാപിക്കും.

Tags: Baselius Joseph Catholicos BavaChristianchurch leaderCorkdiasporaDublinIrelandJacobite ChurchKeralaKnock BasilicaMalankarapastoral visitReligious Eventspiritual visitSyriac Orthodox
Next Post

അയർലൻഡിൽ റെക്കോർഡ് ചൂട്: 1900-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലം

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha