• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

Editor by Editor
May 26, 2025
in India Malayalam News
0
india gdp representation
11
SHARES
357
VIEWS
Share on FacebookShare on Twitter

ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ച് രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി.

യുഎസ്, ചൈന, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ. കഴിഞ്ഞവർഷംവരെ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായിരുന്നു. നാലാം സ്‌ഥാനത്തായിരുന്നു ജപ്പാൻ. ഐഎംഎഫിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷം കോടി യുഎസ് ഡോളറാണ്. ജപ്പാന്റേത് 4.186 ലക്ഷം കോടി ഡോളറും.

ഇരുരാജ്യങ്ങളും തമ്മിൽ നേരിയ വ്യത്യാസമാണുള്ളത്. ചൈനയുടേത് 19.23 ലക്ഷംകോടി ഡോളറാണ്. ഒന്നാം സ്‌ഥാനത്തുള്ള യുഎസിന്റേത് 30.51 ലക്ഷംകോടി ഡോളറും. ഐഎംഎഫ് കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച വേൾഡ് ഇക്കണോമിക് ഔട്ട്ലോക് റിപ്പോർട്ടിൽ 2025-26 സാമ്പത്തികവർഷം ഇന്ത്യ 6.2% വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആഗോളവളർച്ച 2.5% മാത്രമാണ് പ്രതീക്ഷിക്കുന്നത്.

Next Post
Indian Students Favour Ireland Over Traditional Destinations

വിദേശ പഠനം: അയർലൻഡിന് മുൻഗണന നൽകി ഇന്ത്യൻ വിദ്യാർത്ഥികൾ

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha