• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Kilkenny Malayalam News

ഒരുക്കങ്ങൾ പൂർത്തിയായി; ക്രാന്തിയുടെ മെയ്ദിനാഘോഷവും ഗസൽ സന്ധ്യയും ഇന്ന്.

Dayanand KV by Dayanand KV
May 2, 2025
in Kilkenny Malayalam News
0
kranti's may day celebration and ghazal evening today 1
11
SHARES
350
VIEWS
Share on FacebookShare on Twitter

കിൽക്കെനി: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ മെയ്ദിനാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ കിൽക്കെനിയിൽ വച്ച് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് മെയ്ദിന പരിപാടി ഉദ്ഘാടനം ചെയ്യും. കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ (Eircode R95 RX63) വൈകിട്ട് ആറുമണിക്ക് പരിപാടികൾ ആരംഭിക്കും. തുടർന്ന് ഐറിഷ് മലയാളികൾ ആവേശപൂർവ്വം കാത്തിരുന്ന അലോഷി ആദംസിന്റെ ഗസൽ സന്ധ്യ ആരംഭിക്കുന്നതാണ്. ഗൃഹാതുരത്വത്തിന്റെ മണവും, പ്രണയത്തിൻറെ നനവും, വിരഹത്തിന്റെ നൊമ്പരവും, വിപ്ലവത്തിന്റെ തീവ്രതയും നിറയുന്ന അലോഷിയുടെ സംഗീത പരിപാടിയുടെ ടിക്കറ്റ് അതിവേഗമാണ്
അയർലൻഡിലെമ്പാടും വിറ്റഴിഞ്ഞത്. ഗസൽ സന്ധ്യയുടെ പരിമിതമായ എണ്ണം ടിക്കറ്റുകൾ പരിപാടി സ്ഥലത്ത് തയ്യാറാക്കിയിട്ടുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.

ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കെ ആർ എസ് കാറ്ററിംഗ് ഗ്രൂപ്പിൻറെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

kranti's may day celebration and ghazal evening today 2

മെയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Next Post
dublin software engineers admit ikea theft

ഐക്കിയ മോഷണം, കുറ്റം സമ്മതിച്ച് ഡബ്ലിനിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha