• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, December 13, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Vatican City

ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമസ്ഥലം വിശ്വാസികൾക്ക് തുറന്നുകൊടുത്തു

Editor by Editor
April 29, 2025
in Vatican City
0
9
SHARES
305
VIEWS
Share on FacebookShare on Twitter


വത്തിക്കാൻ: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ശനിയാഴ്ചയാണ് റോമിലെ സാന്താ മരിയ മജോരേ ബസിലിക്കയിൽ പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. പൗളിൻ ചാപ്പലിനും സ്‌ഫോർസ ചാപ്പൽ ഓഫ് ദ ബസിലിക്കയ്ക്കുമിടയിൽ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള ശവകുടീരത്തിന്റെ സ്ഥാനം. ഫ്രാൻസിസ് പാപ്പ ധരിച്ചിരുന്ന കുരിശ് കല്ലറയ്ക്കുമീതേയായി ഭിത്തിയിൽ സ്ഥാപിച്ചു.

ഏറ്റവും ലളിതമായ രീതിയിൽ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു. കന്യാമറിയത്തിന്റെ ഭക്തനായതിനാലാണ് അഞ്ചാംനൂറ്റാണ്ടിൽ പണിത ഈ പള്ളി ഫ്രാൻസിസ്‌ മാർപാപ്പ അന്ത്യവിശ്രമത്തിന് തിരഞ്ഞെടുത്തത്.

കുടീരത്തിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഫ്രാൻസിസ് എന്നതിന്റെ ലത്തീൻ പദമായ ‘ഫ്രാൻസിസ്‌കസ്’ എന്നെഴുതി.

ശനിയാഴ്ചത്തെ സംസ്കാരച്ചടങ്ങുകളിൽ 50 രാഷ്ട്രത്തലവന്മാരുൾപ്പെടെ 130 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.

വീക്കിലീക്‌സ്‌ സ്ഥാപകൻ ജൂലിയൻ അസാൻജും പങ്കെടുത്തു.

പാപ്പയ്ക്ക് അന്ത്യാഞ്ജലിയേകാൻ നാലുലക്ഷത്തിലേറെപ്പേരെത്തിയെന്ന് വത്തിക്കാൻ അറിയിച്ചു. അടുത്ത പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 10-ന് ആരംഭിക്കുമെന്നാണ് സൂചന.

Next Post
ireland to implement significant reforms to asylum laws

വരാനിരിക്കുന്നത് കർശനമായ നിയമങ്ങൾ: രാജ്യത്തെ അഭയാർത്ഥി നിയമങ്ങളിൽ അപ്പീലുകൾ പരിമിതപ്പെടുത്തുന്നതിനുള്ള പ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ ഐറിഷ് സർക്കാർ

Popular News

  • eu fishing quota deal 'catastrophic' for ireland...

    EU മത്സ്യബന്ധന ക്വാട്ടാ കരാർ അയർലൻഡിന് ‘തിരിച്ചടി’

    10 shares
    Share 4 Tweet 3
  • EU രാജ്യങ്ങളിലേക്ക് പുറത്തു നിന്ന് വരുന്ന ചെറിയ പാഴ്സലുകൾക്ക് €3 നികുതി ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ധാരണയായി

    10 shares
    Share 4 Tweet 3
  • 24 മണിക്കൂറിനുള്ളിൽ മൂന്ന് റോഡപകട മരണങ്ങൾ: കിഴക്കേ ഡയറിൽ കാൽനടയാത്രക്കാരൻ മരിച്ചു

    10 shares
    Share 4 Tweet 3
  • സാമ്പത്തിക ഉപരോധ ലംഘനങ്ങളെക്കുറിച്ച് ഐറിഷ് ബാങ്കുകൾക്കും എ.ടി.എം ഓപ്പറേറ്റർമാർക്കും സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • കൗണ്ടി ലൂത്തിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് കൈക്കുഞ്ഞ് മരണപ്പെട്ടു

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha