• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, October 10, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കേരളത്തിൽ 102 പാക്ക് പൗരൻമാർ; ഉടൻ തിരിച്ചുപോകാൻ നിർദ്ദേശം; സമയപരിധി നൽകി

Editor by Editor
April 25, 2025
in Kerala Malayalam News
0
indian army
10
SHARES
346
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്‌ചാത്തലത്തിൽ കേരളത്തിലുള്ള മുഴുവൻ പാക്കിസ്‌ഥാൻ പൗരൻമാർക്കും തിരികെ മടങ്ങാൻ നിർദ്ദേശം നൽകി. നിലവിൽ 102 പാക്കിസ്‌ഥാൻ പൗരൻമാരാണ് കേരളത്തിലുള്ളത്. ഇതിൽ പകുതി പേരും ചികിൽസാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി.

മെഡിക്കൽ വിസയിൽ എത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27ന് മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള 200ഓളം പാക്ക് പൗരൻമാരെ തിരിച്ചയക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പാക്കിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാത്തരം വിസാ സർവീസുകളും ഇന്ത്യ സസ്‌പെൻഡ് ചെയ്‌തിരുന്നു.

പാക്കിസ്‌ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാർക്ക് വിസാ ഇളവ് പദ്ധതിയിലൂടെ പാക്ക് പൗരൻമാർക്ക് ഇന്ത്യയിൽ പ്രവേശിക്കാനാകില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധൂനദീജല കരാർ മരവിപ്പിച്ചുകൊണ്ടുള്ള വിജ്‌ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി.

പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്‌കി അതിർത്തികളിൽ പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സുമായി ചേർന്ന് ബിഎസ്എഫ് ദിവസേന നടത്താറുള്ള റിട്രീറ്റ്‌ സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ നടത്തിവരുന്ന പ്രതീകാൽമക ഹസ്‌തദാനം ഇനിയുണ്ടാകില്ല. ഇരുവിഭാഗത്തെയും ഗേറ്റുകളും പരേഡിൽ ഉടനീളം അടഞ്ഞുകിടക്കും.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്‌മീരിൽ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് നോർക്ക അറിയിച്ചു. ആറ് സംഘങ്ങളിൽ ഉൾപ്പെട്ടവരാണിവർ. നേരത്തെ, നോർക്കയുടെ ഹെൽപ്പ് ലൈനിൽ ഇവർ രജിസ്‌റ്റർ ചെയ്‌തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്‌ടമായി. ഇതുവരെ 51 സംഘങ്ങളിലെ 560ലധികം മലയാളികളെ കണ്ടെത്തി കശ്‌മീരിന് പുറത്തെത്തിക്കാൻ കഴിഞ്ഞു.

Next Post
a5fee32a 82c1 452f bcbb dc0c416ae2c6.jpeg

ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും

Popular News

  • Carbon Tax Cut Fails to Stop Heating Oil Price Rise as Global Costs Bite

    കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • ഐറിഷ് ബജറ്റ് 2027 പ്രഖ്യാപിച്ചു; നികുതി ഇളവുകൾ, പെൻഷൻ വർദ്ധനവ്, ഭവന സഹായ പാക്കേജ് എന്നിവയുമായി 8.5 ബില്യൺ യൂറോയുടെ ബജറ്റ്

    12 shares
    Share 5 Tweet 3
  • ഐറിഷ് ബജറ്റ് 2027 ഇന്ന് പ്രഖ്യാപിക്കും; ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം 1,500 യൂറോ വരെ നികുതി ഇളവ് ലഭിച്ചേക്കും

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha