• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

മഹാ കുംഭമേളക്കിടെ തീപിടിത്തം; ടെന്റുകൾ കത്തിനശിച്ചു

Editor by Editor
January 19, 2025
in India Malayalam News
0
mahakumbh mela fire accident
15
SHARES
490
VIEWS
Share on FacebookShare on Twitter

പ്രയാഗ്‌രാജ്‌: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തീപിടിത്തം. സെക്‌ടർ 19ൽ ശാസ്‌ത്രിബ്രിഡ്‌ജിനടുത്താണ്‌ തീപിടിത്തമുണ്ടായത്‌. ഇതേ തുടർന്ന്‌ 18 ടെന്റുകൾ കത്തിനശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത്‌ നിന്ന്‌ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്‌ ഗ്യാസ്‌ സിലണ്ടർ പൊട്ടിത്തെറിച്ചതാണ്‌ തീപിടിത്തത്തിന്‌ കാരണം. സ്ഥലത്ത്‌ തീയണക്കാനുള്ള ശ്രമം തുടരുകയാണ്‌.

‘സെക്ടർ 19ലെ രണ്ട് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്കുകയും ക്യാമ്പിൽ വൻ തീപിടിത്തം ഉണ്ടാവുകയുമായിരുന്നു’– അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര പറഞ്ഞതായി ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീപിടിത്തത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ 15 ഫയർ എഞ്ചിനുകൾ സ്ഥലത്തുള്ളതായി കുംഭമേള ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും (എൻഡിആർഎഫ്) അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയിട്ടുണ്ട്.

45 ദിവസം നീണ്ട് നിൽക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13നാണ് തുടക്കമായത്. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം 7.72 കോടിയിലധികം ആളുകൾ കുംഭമേളയ്ക്കെത്തി. ശനിയാഴ്ച വരെയുള്ള കണക്കുകളാണിത്.

Next Post
storm Éowyn to lash ireland with gale force winds and heavy rain

ശക്തമായ കാറ്റും കനത്ത മഴയും, അയർലണ്ടിൽ കൊടുങ്കാറ്റായ എയോവിൻ എത്തുന്നു

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha