• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, August 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

ഇന്ത്യന്‍ വിദ്യാര്‍ഥികളോട് വീണ്ടും രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കാനഡ

Editor by Editor
December 16, 2024
in Canada Malayalam News
0
indian students canada seek re submission of essential documents

indian students canada seek re submission of essential documents

12
SHARES
397
VIEWS
Share on FacebookShare on Twitter

ഡല്‍ഹി: കാനഡയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആര്‍.സി.സി.). വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഈ നീക്കം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഐ.ആര്‍.സി.സി. പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്.ഡി.എസ്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ട് 2018-ല്‍ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്.

വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കാനഡയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇമെയില്‍ വഴി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കാനഡ കുറച്ചുകൂടി കര്‍ശനമാക്കിയിട്ടുണ്ട്. കാനഡയുടെ പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Tags: CanadaImmigrationIndiaStudy Abroad
Next Post
indian association of sligo christmas celebration 2024

സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21നു, ബിഷപ്പ് കെവിൻ ഡോറൻ  മുഖ്യാതിഥി

Popular News

  • Hopes Endure as Search Continues for Irish Citizens Missing in Catastrophic Nepal Floods

    നേപ്പാളിലെ പ്രളയം: കാണാതായ ഐറിഷ് പൗരന്മാർക്കായി തിരച്ചിൽ ഊർജ്ജിതം; പ്രതീക്ഷയോടെ കുടുംബം

    10 shares
    Share 4 Tweet 3
  • ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha