• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Thiruvananthapuram

Alpassi Arattu: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

Editor by Editor
November 9, 2024
in Thiruvananthapuram
0
Trivandrum-International-Airport
13
SHARES
426
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടുമെന്ന് റിപ്പോർട്ട്. 

വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാസമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസും അറിയിച്ചു. 3.00 മണി മുതല്‍ രാത്രി 10.00 മണി  വരെ  വാഴപ്പള്ളി ജംഗ്ഷന്‍  മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  ഇവിടങ്ങളിൽ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല, അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും.  

Tags: AirportAlpassi ArattuFlightsThiruvananthapuram
Next Post
Sea Plane

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു ചി​റ​കു​വി​രി​ച്ച്.., സീ​പ്ലെ​യി​ൻ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു

Popular News

  • Ireland Implements Emergency Fuel Measures Amidst EU-Wide Volatility

    അയർലൻഡിൽ ഇന്ധനവിലയിൽ നേരിയ കുറവ്; പുതിയ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിൽ

    9 shares
    Share 4 Tweet 2
  • ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha