• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Tamil Nadu

ആശങ്ക ഒഴിഞ്ഞു; സാങ്കേതിക തകരാർ നേരിട്ട എയർ ഇന്ത്യ വിമാനം ട്രിച്ചിയിൽ സുരക്ഷിതമായി ഇറക്കി

Editor by Editor
October 11, 2024
in Tamil Nadu
0
air-india-flight-technical-problem-trichy
11
SHARES
374
VIEWS
Share on FacebookShare on Twitter

ട്രിച്ചി | ഏറെ ആശങ്കകൾക്ക് ഒടുവിൽ, സാങ്കേതിക തകരർാ നേരിട്ട എയർ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ് രാത്രി 8.15 ഓടെ സാധാരണ നിലയിൽ തിരിച്ചിറക്കിയത്. ട്രിച്ചി വിമാനത്താവള പരിധിയിൽ രണ്ട് മണിക്കൂറിലധികം വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചാണ് വിമാനം തിരിച്ചിറക്കിയത്. 140 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്.

ട്രിച്ചിയിൽ നിന്ന് വൈകീട്ട് 5.43നാണ് വിമാനം പറന്നുയന്ന ഉടനാണ് വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടത്. ഹൈഡ്രോളിക് തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് രണ്ടര മണിക്കൂർ നേരത്തെ ആശങ്കകൾക്ക് ഒടുവിലാണ് സാധാരണ നിലയിൽ വിമാനം തിരിച്ചിറക്കാനായത്. തകരാറിലായ ഹൈഡ്രോളിക് സംവിധാനം പ്രവർത്തനക്ഷമാമയെന്നും സാധാരണ നിലയിലുള്ള ലാൻഡിംഗാണ് നടത്തിയതെന്നും എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

ഹൈഡ്രോളിക് തകരാർ നേരിട്ടാൽ വിമാനം വയർഭാഗം ഇടിച്ചിറക്കുന്ന ബെല്ലി ലാൻഡിംഗ് നടത്തേണ്ടി വരുമെന്ന ഭയത്തെ തുടർന്ന് വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. 20ൽ അധികം ആംബുലൻസുകളും അഗ്നി രക്ഷാ സേനയും സജ്ജമായി നിന്നു.

ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചാൽ വിമാനത്തിന് പറക്കാൻ പ്രയാസം നേരിടില്ല. ലാൻഡിംഗ് സമയത്താണ് ഹൈഡ്രോളിക് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതിരിക്കുന്ന ഈ ഘട്ടത്തിൽ വിമാനം ചക്രങ്ങളുടെ സഹായം ഇല്ലാതെ ഇടിച്ചിറക്കേണ്ടി വരും. ഇതിനെ ബെല്ലി ലാൻഡിംഗ് എന്നാണ് പറയുന്നത്. ചില ഘട്ടങ്ങളിൽ ബെല്ലി ലാൻഡിംഗ് വിജയരകമാകുമെങ്കിലും അപകട സാധ്യതയും തള്ളിക്കളയാനാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

Tags: Air IndiaBoeing 737SharjahTamilnaduTrichy
Next Post
Insurance Premium hike in Ireland

കുതിച്ചുയരുന്ന കാർ ഇൻഷുറൻസ്: അയർലണ്ടിൽ വാഹനമോടിക്കുന്നവർ നേരിടുന്നത് അഭൂതപൂർവമായ പ്രീമിയം വർദ്ധനവ്

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha