• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

അയർലണ്ടിൽ ഇനി ഡ്രൈവിങ് ടെസ്റ്റുകൾക്കായി അധികം കാത്തിരിക്കേണ്ടി വരില്ലാ. പുതിയതായി 70 ഡ്രൈവിംഗ് ടെസ്റ്റർമാരെ കൂടി നിയമിക്കുന്നു.

Editor by Editor
September 23, 2024
in Ireland Malayalam News
0
70 New Driving Testers to be Joining RSA Soon
17
SHARES
555
VIEWS
Share on FacebookShare on Twitter

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള കാലതാമസം പരിഹരിക്കാൻ RSA പുതുതായി 70 സ്ഥിരം ടെസ്റ്റർമാരെ കൂടി നിയമിക്കുമെന്ന് ഗതാഗത മന്ത്രി ഈമൺ റയാൻ. ഇതോടെ രാജ്യത്ത് Road Safety Authority (RSA) നിയമിക്കുന്ന സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റർമാരുടെ എണ്ണം 200 ആയി ഉയരും. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് താമസം നേരിട്ടതിന്റെ ഭാഗമായി 2023 മാർച്ചിൽ 75 താൽക്കാലിക ടെസ്റ്റർമാരെ നിയമിച്ചതിനു പുറമെയാണിത്.

പുതിയ നിയമനങ്ങളുടെ ആദ്യ ഘട്ടം 2025 മാർച്ചിൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. നിലവിലെ ടെസ്റ്റുകളുടെ മന്ദഗതി പരിഹരിക്കാൻ പുതിയ നിയമനങ്ങൾക്ക് സാധിക്കും എന്ന് ഗതാഗത വകുപ്പ് പറഞ്ഞു. അടുത്ത വർഷം അവസാനത്തോടെ ടെസ്റ്റുകളുടെ കാത്തിരിപ്പ് കാലം കുറയുന്നതിൽ വലിയ രീതിയിൽ ഫലം കാണുമെന്നും പ്രതീക്ഷിക്കുന്നു.

ടെസ്റ്റുകളുടെ എണ്ണം ഈ വർഷം 30% വർദ്ധിപ്പിച്ചെങ്കിലും നിലവിലെ ഡിമാൻഡ് അനുസരിച്ചുള്ള വർദ്ധ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി റയാൻ സമ്മതിച്ചിരുന്നു.

അതേസമയം ഡ്രൈവിംഗ് ടെസ്റ്റർമാർ ആകാൻ യോഗ്യതയുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം: https://www.rsa.ie/about/careers

ഒക്ടോബർ 10 ആണ് അവസാന തീയതി. സെപ്റ്റംബർ 28-ന് ഉദ്യോഗാർഥികൾക്കായി Dublin Driving Test Centre-ൽ ഒരു ഓപ്പൺ ഡേയും സംഘടിപ്പിച്ചിട്ടുണ്ട്.

Tags: Eamon RyanFull Driver LicenseIrelandLearner LicenseRSA
Next Post
Siddique-actor

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി സിദ്ദിഖ് ഒളിവിൽ; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha