• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ജര്‍മനിയില്‍ 100 നഴ്സുമാര്‍ക്ക് അവസരം

Editor by Editor
September 18, 2024
in Kerala Malayalam News
0
nursing-course-free-and-job-afterwards-in-germany
9
SHARES
308
VIEWS
Share on FacebookShare on Twitter

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയിലെ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങില്‍ Bsc/Post Bsc വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമ്മൻ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന. പ്രായപരിധി 38 വയസ്സ്.

താത്പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സിവി, ജര്‍മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 10 ന് അകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. 9 മാസം നീളുന്ന സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. ഇതിനായുളള അഭിമുഖം 2024 നവംബര്‍ 13 മുതല്‍ 22 വരെ നടക്കും. കഴിഞ്ഞ 6 മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയില്‍ കുറഞ്ഞത് 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുന്നവര്‍ക്കും ഇതിനോടകം B1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്‍റ്, നഴ്സിങ് രജിസ്ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Tags: EuropeGermanyMigrationNorkanursing recruitment
Next Post
Udhayanidhi Stalin

ഉ​ദ​യ​നി​ധി സ്റ്റാ​ലിൻ ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    14 shares
    Share 6 Tweet 4
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha