• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് കൊച്ചി മഹാരാജാസ് കോളെജ്

Editor by Editor
September 14, 2024
in Kerala Malayalam News
0
Maharajas college
10
SHARES
349
VIEWS
Share on FacebookShare on Twitter

മഹാരാജാസ് കോളെജ് 2021 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോളെജിന്‍റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി. ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളെജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാര്‍ഥി പ്രവേശനം, ക്ലാസ് കയറ്റം, പരീക്ഷാനടത്തിപ്പ് എന്നിവ പുനപ്പരിശോധിക്കണമെന്നും, കോളെജ് പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം. പ്രിന്‍സിപ്പലിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്സിറ്റി ബിരുദങ്ങള്‍ നല്‍കുന്നത് അസാധുവാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

അഫിലിയേഷന്‍ നല്‍കിയിട്ടുള്ള എം ജി സര്‍വകലാശാലയും, മഹാരാജാസ് കോളെജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങള്‍ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പില്‍ വ്യാപകമായ കൃത്രിമത്തിന് സഹായകമായതായി ആരോപണമുണ്ട്. കോളെജിന്‍റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യുജിസി യുടെ കോളെജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളെജ് പ്രിന്‍സിപ്പല്‍ എംജി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്നിട്ടും യൂണിവേഴ്സിറ്റി ഇക്കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാനും തയ്യാറായില്ലെന്നും പരാതിയില്‍ പറഞ്ഞു.

Tags: CochinErnakulamKeralaKochiMaharajas College
Next Post
Nipah

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha