• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 24, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Germany Malayalam News

ബോംബ് ഭീഷണി; മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം തുർക്കിയിലിറക്കി

Editor by Editor
September 7, 2024
in Germany Malayalam News
0
Vistara
10
SHARES
344
VIEWS
Share on FacebookShare on Twitter

മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം “സുരക്ഷാ ആശങ്ക” കാരണം വെള്ളിയാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം റൂട്ട് മാറ്റി അടിയന്തിരമായി ലാൻഡ് ചെയ്തതെന്നാണ് വിവരം. 

ഭീഷണി വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സന്ദേശത്തിൻ്റെ രൂപത്തിൽ ക്യാബിൻ ക്രൂ അംഗത്തിന് ലഭിച്ചതായാണ് പുറത്തുവന്ന വിവരം. മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് സർവീസ് നടത്തുന്ന വിസ്താര ഫ്ലൈറ്റ് യുകെ 27 ആണ് തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി എർസുറം വിമാനത്താവളത്തിൽ ഇറക്കി. പ്രോട്ടോക്കോൾ അനുസരിച്ച്, ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കുകയും നിർബന്ധിത സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്‌തു – വിസ്താര വക്താവ് പറഞ്ഞു.

തുർക്കിയിലെ വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നാലെ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം പരിശോധിക്കാൻ ബോംബ് നിർവീര്യമാക്കൽ ടീമുകൾ എത്തി. എർസുറം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.

സുരക്ഷാ പരിശോധന പൂർത്തിയായാൽ, വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് പറക്കാൻ അനുവദിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ ലഭിക്കുന്നുണ്ട്.

Tags: Bomb ThreatFrankfurtGermanyMumbaiVistara
Next Post
youtube-down-worldwide

ഇനി സുരക്ഷിതമാണ്; ഫാമിലി സെന്റര്‍ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

Popular News

  • Over 7,500 Irish Children Await First Contact from Disability Teams as Regional Backlogs Persist

    അയർലൻഡിൽ ഭിന്നശേഷി കുട്ടികൾക്കായി നെറ്റ്‌വർക്ക് ടീമുകളുടെ സേവനം വൈകുന്നു; 7,500 കുട്ടികൾ കാത്തിരിപ്പിൽ

    9 shares
    Share 4 Tweet 2
  • വരൾച്ച രൂക്ഷമാകുന്നു; അയർലൻഡിൽ വെള്ളിയാഴ്ച മുതൽ രാജ്യവ്യാപകമായി ഹോസ്‌പൈപ്പ് ഉപയോഗത്തിന് നിരോധനം

    12 shares
    Share 5 Tweet 3
  • അയർലണ്ടിൽ ട്രെയിൻ ഗതാഗതം താളംതെറ്റുന്നു; കഴിഞ്ഞ വർഷം റദ്ദാക്കിയത് 3,500-ലധികം സർവീസുകൾ

    11 shares
    Share 4 Tweet 3
  • അർജൻ്റീനയെ ശ്വാസം വിടാൻ അനുവദിച്ചില്ല, സ്‌പെയിൻ ലോകചാമ്പ്യൻമാർ, മെസ്സിക്ക് കണ്ണീരോടെ മടക്കം

    10 shares
    Share 4 Tweet 3
  • സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി വിനീത് ശ്രീനിവാസനും സംഘവും; ഒക്ടോബർ 13-ന് മെഗാ ലൈവ് ബാൻഡ് ഷോ

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha