• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

Editor by Editor
September 1, 2024
in Europe News Malayalam
0
norway-royal-wedding
12
SHARES
401
VIEWS
Share on FacebookShare on Twitter

ഹെൽസിങ്കി: നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയായി. അമെരിക്ക‍യിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും താരങ്ങൽ പങ്കെടുത്ത ചടങ്ങിലാണ് നോർവീജിയൻ രാജാവിന്‍റെ 52കാരിയായ മകൾ വിവാഹിതയായത്. നോർവേയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഗീരാങ്കർ നഗരത്തിൽ വച്ചായിരുന്നു വിവാഹം. വ്യാഴാഴ്ച മുതൽ ആരംഭിച്ച ആഘോഷങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളുടെ കോപ്പി റൈറ്റ് ബ്രിട്ടീഷ് സെലിബ്രിറ്റി മാഗസിൻ ഹെല്ലോയ്ക്ക് നൽകിയിരിക്കുകയാണ് ദമ്പതികൾ. അതു പോലെ തന്നെ വിഡിയോ റൈറ്റ് നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നത്. നോർവേയിൽ പരിചിതമല്ലാത്ത ഈ കരാറുകൾ വലിയ വിവാദങ്ങൾക്ക് ഇട വരുത്തിയിരുന്നു.

87കാരനായ രാജാവ് ഹെറാൾ‌ഡും റാണി സോൻജയും വിവാഹത്തിൽ പങ്കെടുത്തു. അടുത്ത കിരീടാവകാശിയായ വിക്റ്റോറിയ രാജകുമാരിയും ഭർത്താവ് ഡാനിയൽ രാജകുമാരനും സഹോദരനായ കാൾ ഫിലിപ് രാജകുമാരും ഭാര്യ സോഫിയ രാജകുമാരിയും വിവാഹത്തിൽ പങ്കെടുത്തു. മറ്റു യൂറോപ്യൻ രാജകുടുംബങ്ങളൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല.

2022ലാണ് 49കാരനായ വെർണെറ്റുമായി രാജകുമാരിയുടെ വിവാഹനിശ്ചയം നടത്തിയത്. മാലാഖമാരുമായി സംസാരിക്കാറുണ്ടെന്ന പ്രഖ്യാപനത്തിലൂടെ മാർത്തയും അനവധി ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന അവകാശവാദത്തോടെ വെർണെട്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.എഴുത്തുകാരനായ അരി ബെഹ്നുമായുള്ള വിവാഹത്തിൽമാർത്തയ്ക്ക് മൂന്നു കുട്ടികളുണ്ട്. 2014ലാണ് ഇരുവരും വിവാഹ മോചിതരായത്.

Tags: Durek VerrettMärtha LouiseNetflixNorwayUnited States of America
Next Post
Sharp increase in ‘doorstep’ passport checks on flights arriving in Dublin

ഡബ്ലിനിൽ എത്തുന്ന വിമാനങ്ങളിൽ നടത്തുന്ന ‘ഡോർസ്റ്റെപ്പ്’ പാസ്‌പോർട്ട് പരിശോധനയിൽ കുത്തനെ വർദ്ധനവ്

Popular News

  • mumbai rain

    മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • കൊർക്കിലെ ബ്ലാക്ക്‌വാട്ടർ നദിയിൽ 20,000 മത്സ്യങ്ങൾ ചത്തൊടുങ്ങി – ‘ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യനാശം’

    9 shares
    Share 4 Tweet 2
  • യുകെ സർക്കാരിന്റെ മുന്നറിയിപ്പ്: സാലി റൂണിയുടെ ഫണ്ടിംഗ് ‘ഭീകരവാദ കുറ്റം’ ആകാമെന്ന്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിൽ ഗാർഡയുമായി ഉണ്ടായ ഇടപെടലിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു – ഫിയോസ്രു അന്വേഷണം തുടങ്ങി

    11 shares
    Share 4 Tweet 3
  • ആശുപത്രികളിൽ തിരക്ക്: രാജ്യത്ത് 490 രോഗികൾക്കു കിടക്കയില്ല

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha