• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ഇന്ത്യയുടെ ആകാശത്തോട് വിടചൊല്ലാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്

Editor by Editor
August 30, 2024
in India Malayalam News
0
Vistara
11
SHARES
382
VIEWS
Share on FacebookShare on Twitter

എയര്‍ ഇന്ത്യ-വിസ്താര എയര്‍ലൈന്‍സ് ലയനം നടക്കാനിരിക്കെ, വിസ്താര സര്‍വ്വീസ് ഷെഡ്യൂളുകളില്‍ തീരുമാനമായി. നവംബര്‍ 11 വരെയായിരിക്കും വിസ്താര സര്‍വ്വീസ് നടത്തുക. അതിന് ശേഷം എയര്‍ ഇന്ത്യയുടെ ബാനറിലാകും എല്ലാ വിസ്താര ഷെഡ്യൂളുകളും സര്‍വ്വീസ് നടത്തുക. സെപ്തംബര്‍ മൂന്നു വരെയാണ് വിസ്താര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. അതിന് ശേഷമുള്ള ബുക്കിംഗുകള്‍ എയര്‍ ഇന്ത്യ വിമാനങ്ങളിലേക്ക് മാറും. നവംബര്‍ 11 ന് ശേഷം വിസ്താര ഫ്‌ളൈറ്റ് നമ്പറുകളിലും മാറ്റം വരും. ജീവനക്കാര്‍, സര്‍വ്വീസ് ഷെഡ്യൂളുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ 2025 വരെ മാറ്റങ്ങളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ കാംപെല്‍ വില്‍സണ്‍ അറിയിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ മുന്നോടിയായാണ് പുതിയ ഷെഡ്യൂളുകള്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി ലഭിച്ചതും, ലയനത്തിനുള്ള സര്‍ക്കാര്‍ അനുമതികള്‍ പൂര്‍ത്തിയാകുകയും ചെയ്തതും ലയനം വേഗത്തിലാക്കാനുള്ള അവസരം ഒരുക്കി. വിസ്താരയുടെ വിമാനങ്ങളും ജീവനക്കാരും നവംബര്‍ 12 ന് എയര്‍ ഇന്ത്യയിലേക്ക് മാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊംപെല്‍ വില്‍സണ്‍ വ്യക്തമാക്കി. പ്രശ്‌ന രഹിതമായ ലയനത്തിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണന്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട നെറ്റ്‌വര്‍ക്കും സേവനവും നല്‍കാനാണ് രണ്ട് കമ്പനികളും ഒന്നാകുന്നതോടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലയനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ഇന്ത്യാ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഷെയറുകളാണ് ലയനത്തിന് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങുന്നത്. ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് 2015 ലാണ് ആരംഭിച്ചത്. ഇന്ത്യാ സര്‍ക്കാരില്‍ നിന്ന് 2021 ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ വാങ്ങിയത്. എയര്‍ ഇന്ത്യയുമായി വിസ്താര എയര്‍ലൈന്‍സിന്റെ ലയനം പൂര്‍ത്തിയായ ശേഷമായിരിക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുക.

Tags: Air IndiaIndiaSingapore AirlinesVistara
Next Post
Beluga-Airbus-A300-landed-at-Muscat-International-Airport

ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിലൊന്നായ ബെലൂഗ എയർബസ് A300 മസ്കത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങി

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha