• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Germany Malayalam News

സൗജന്യമായി ജർമനിയിൽ പഠിക്കാം, മൂന്നു വർഷത്തിനുള്ളിൽ പൗരത്വം നേടാം

Editor by Editor
August 27, 2024
in Germany Malayalam News
0
Study in Germany
9
SHARES
306
VIEWS
Share on FacebookShare on Twitter

വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ച് പലരും ചോദിക്കുമ്പോൾ സ്ഥിരമായി ചില രാജ്യങ്ങളുടെ പേരുകളാണ് പലരും ചോദിക്കുക. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെ പോകുന്ന രാജ്യങ്ങളുടെ പേരുകൾ. ജർമനിയിലെ അവസരങ്ങളെക്കുറിച്ച് ഇപ്പോഴും പലർക്കും വേണ്ടത്ര അറിവില്ല. മാറുന്ന ലോക സമ്പദ്വ്യവസ്ഥയിൽ യൂറോപ്പിലെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി ജർമനി വളരുകയാണ്. 2024 ജൂലൈ 24നു നിലവിൽ വന്ന നിയമപ്രകാരം കഴിവുള്ളവർക്ക് നിരവധി അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

അഞ്ചു വർഷം നിയമപരമായി ജർമനിയിൽ കഴിയുകയും ജർമൻ ഭാഷയിൽ B1, B2 ലെവൽ നൈപുണ്യവുമുണ്ടെങ്കിൽ നേരിട്ടു ജർമൻ പൗരത്വത്തിനു അപേക്ഷിക്കാം. മൂന്നു വർഷത്തിനുള്ളിൽ ജർമൻ C1 ലെവൽ നൈപുണ്യം നേടാൻ കഴിഞ്ഞാൽ ജർമൻ പാസ്പോർട്ട് ലഭിക്കും. ജർമൻ പാസ്പോർട്ട് നേടിക്കഴിഞ്ഞാൽ 2024 ജൂലൈ 24നു നിലവിൽ വന്ന നിയമം പ്രകാരം യൂറോപ്യന്‍ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിൽ വർക്ക് വീസയില്ലാതെ യാത്ര ചെയ്യാനും ജോലി ചെയ്യാനും അവസരമൊരുങ്ങുന്നു. പുതിയ നിയമത്തോടെ എട്ടു വർഷം ദൈർഘ്യമുണ്ടായിരുന്ന പ്രക്രിയ അഞ്ചു വർഷമായി കുറഞ്ഞു. C1 ഭാഷാ പ്രാവീണ്യം മൂന്നു വർഷത്തിനുള്ളിൽ നേടാൻ കഴിഞ്ഞാൽ വേഗത്തിൽ പൗരത്വം നേടാൻ സാധിക്കുന്നതും വിദ്യാർഥികൾക്ക് അനുഗ്രഹമാണ്.

വിദേശ പഠനത്തിൽ മറ്റൊരു പ്രധാന കാര്യം പഠന ചെലവാണ്. ജർമനിയിൽ പബ്ലിക് യൂണിവേഴ്സിറ്റികളെ കൂടാതെ വിദേശ യൂണിവേഴ്സിറ്റി ക്യാംപസുകളും സ്റ്റേറ്റ് അക്രഡിറ്റഡ് പ്രൈവറ്റ് യൂണിവേഴ്സിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ജർമനിയിലെ 323 പബ്ലിക് യൂണിവേഴ്സിറ്റികൾ ലോകോത്തര കോഴ്സുകൾ ഒരുക്കിയിട്ടുണ്ട്. പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നാം സ്ഥാനമുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒാഫ് മ്യൂണിക്ക് ഇൗ വർഷമാണ് ട്യൂഷൻ ഫീസ് വിദേശ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയതെന്ന് ഒഴിവാക്കിയാൽ 322 പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസില്ലാതെ സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. അഭിരുചിക്കനുസരിച്ച് വൈവിധ്യമാർന്ന കേഴ്സുകൾ ഒരുക്കുന്ന പബ്ലിക് യൂണിവേഴ്സിറ്റികൾ ശാസ്ത്ര–സാങ്കേതിക മേഖലകൾക്ക് മൂൻത്തൂക്കം നൽകുന്നു.

Tags: German PassportGerman VisaGermanyOverseas StudyStudy AbroadStudy in Germany
Next Post
Household Electricity Bills Set to Rise by €100

വൈദ്യുതി ബില്ലുകൾ 100 യൂറോ വരെ കൂടും, നെറ്റ്‌വർക്ക് നിക്ഷേപങ്ങൾ ഫണ്ട് ചെയ്യാനായി ഗാർഹിക ബില്ലുകളിൽ വർദ്ധനവ് വരുത്താൻ അനുവാദം കൊടുത്ത് CRU

Popular News

  • New UK-EU Deal Promises Reset in Relations

    പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha