• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ട്‌മെന്റ്, 9000 പേര്‍ക്ക് ഓസ്ട്രിയയിൽ അവസരമൊരുങ്ങുന്നു

Chief Editor by Chief Editor
August 22, 2024
in India Malayalam News, Kerala Malayalam News
0
Norka Roots recruitment drive

Norka Roots recruitment drive

10
SHARES
349
VIEWS
Share on FacebookShare on Twitter

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രയയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് മുഖേന നിരവധി വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ട്. ജര്‍മ്മനി, സഊദി അറേബ്യ, യു.കെ, തുര്‍ക്കി എന്നിവിടങ്ങളിലേക്കെല്ലാം ഇതിന് മുമ്പ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടന്നിട്ടുണ്ട്. ഇപ്പോള്‍ ഓസ്ട്രിയയിലേക്കാണ് അവസരമുള്ളത്.

ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണര്‍ ആന്റ് കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്‌നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.

പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്‌സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജന പരിപാലത്തിനായുള്ള പ്രൈവറ്റ് ഹോം എന്നീ മേഖലകളിലാണ് ഒഴിവുള്ളത്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ മികച്ച നൈപുണ്യമികവുള്ളവരാണെന്നും ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്‌നാഗല്‍ അഭിപ്രായപ്പെട്ടു.

ഇതിന് മുമ്പ് ജര്‍മ്മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത ട്രിപ്പിള്‍ വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേക്കും റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുമെന്ന് അജിത് കോളശ്ശേരി പറഞ്ഞു.

തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ നിന്നും അസോസിയേറ്റ് പ്രൊഫസര്‍മാരായ റീന എ തങ്കരാജ്, ശോഭ പി.എസ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ആശ എസ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ്, ഹോം ഓതന്റിക്കേഷന്‍ ഓഫീസര്‍ സുഷമഭായി, മറ്റ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: AustriaGovernmentIndiaKeralaKerala NewsNorkaRecruitmentRoots
Next Post
Stamp duty and land registrations to go online

സന്തോഷവാർത്ത! ആധാരം ഇനി വീട്ടിലിരുന്ന് ചെയ്യാം

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1