• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

എംപോക്‌സിന്റെ ഗുരുതര വകഭേദം യൂറോപ്പിലും; ആദ്യ രോഗബാധ സ്വീഡനിൽ സ്ഥിരീകരിച്ചു

Editor by Editor
August 16, 2024
in Europe News Malayalam
0
Monkeypox 2
76
SHARES
1.4k
VIEWS
Share on FacebookShare on Twitter

സ്‌റ്റോക്ക്‌ഹോം: എംപോക്‌സിന്റെ (മുന്‍പത്തെ എംപോക്‌സ്) അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്.

എംപോക്‌സിന്റെ ക്ലേഡ് വണ്‍ രൂപാന്തരത്തെ തുടര്‍ന്നുള്ള രോഗബാധയാണ് സ്വീഡനില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ നിലവിലെ എംപോക്‌സ് ബാധിതമായ മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ക്ലേഡ് വണ്‍, ക്ലേഡ് ടു എന്നിങ്ങനെ എംപോക്‌സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണുള്ളത്. ക്ലേഡ് ടു മങ്കിപോക്‌സ് ബാധയെ തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ക്ലേഡ് വണ്ണിനെ അപേക്ഷിച്ച് രൂക്ഷത കുറവാണ് ക്ലേഡ് ടുവിന്. സ്വീഡന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നേരത്തെതന്നെ ക്ലേഡ് ടു മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍രാജ്യങ്ങളില്‍ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags: EuropeM PoxMonkeypoxSwedenVirus
Next Post
Onam celebrations in Sligo on August 31

സ്ലൈഗോയിൽ ഓണാഘോഷം ഓഗസ്റ്റ് 31ന് ;ഒരുക്കങ്ങൾ പൂർത്തിയായി ഇത്തവണ എട്ടു കരകളുടെ വടംവലി ഹൈലൈറ്, ഗാനമേളയും.

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha