• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

തിരുവനന്തപുരത്ത് തോരാമഴ; 12 ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നലിനും കാറ്റിനും സാധ്യത

Editor by Editor
August 14, 2024
in Kerala Malayalam News
0
Heavy Rain Warning
10
SHARES
319
VIEWS
Share on FacebookShare on Twitter

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിർ‌ദേശിച്ചു.

തിരുവനന്തപുരത്ത് കനത്ത മഴയാണ്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. 

കടലാക്രമണ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മീൻപിടിത്തത്തിനു വിലക്കേർപ്പെടുത്തി. തെക്കൻ ശ്രീലങ്കയ്ക്കു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. റായലസീമ മുതൽ കോമോറിൻ തീരം വരെ ന്യൂനമർദപാത്തി സജീവം. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടുക്കിയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഇന്നലെ വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ 83 പേരെ മാറ്റി പാർപ്പിച്ചു.

Tags: AlertDistrictHeavy Rain WarningKerala NewsRainfall
Next Post
Monkeypox

ലോകത്തിന് ഭീഷണിയായി എംപോക്സ് വീണ്ടും; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha