• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports

ഇനി അന്താരാഷ്ട്ര ടി20-യിലില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും കോലിയും

Editor by Editor
July 1, 2024
in Sports
0
virat-kohli-retires-from-t20i
9
SHARES
312
VIEWS
Share on FacebookShare on Twitter

ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന വിരമിച്ചു. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.

”ഇതെന്‍റെ അവസാനത്തെ ട്വന്‍റി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ട്വന്‍റി20 മത്സരവുമാണ്”, കോലി പറഞ്ഞു.

ഇത് വിരമിക്കൽ പ്രഖ്യാപനം തന്നെയാണോ എന്ന കമന്‍റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി. ”ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലിൽ പരാജയപ്പെട്ടാലും ഇതെന്‍റെ അവസാന അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു”, കോലി വിശദീകരിച്ചു.

ഇത്തവണത്തെ ലോകകപ്പിൽ പതിവ് റോൾ വിട്ട് ഓപ്പണറായി കളിച്ച കോലിക്ക് ഫൈനലിനു മുൻപ് വരെ വെറും പത്ത് റൺസായിരുന്നു ബാറ്റിങ് ശരാശരി. എന്നാൽ, ഫൈനലിൽ 59 പന്തിൽ 76 റൺസുമായി ടീമിനെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റി.

2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്ന കോലിയുടെ ലോകകപ്പ് നേട്ടം ഇപ്പോൾ രണ്ടായി. ഇന്ത്യക്കു വേണ്ടി ആകെ 125 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിച്ചു. 49 റൺസ് ശരാശരിയിൽ‌ 4188 റൺസും നേടി. ഇതിൽ ഒരു സെഞ്ചുറിയും 38 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 29 സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറിയും നേടിയ കോലിയുടെ ആകെ അന്താരാഷ്‌ട്ര സെഞ്ചുറികളുടെ എണ്ണം 80 ആണ്. നൂറ് സെഞ്ചുറികളുമായി സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് മുന്നിൽ.

വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും. ബാര്‍ബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയര്‍ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാന്‍ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.

വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂര്‍ണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.

Tags: CricketRohit SharmaT20Virat Kohli
Next Post
Bin Charges to Rise Due to Deposit Return Scheme

ഡിപ്പോസിറ്റ് റിട്ടേൺ സ്കീം കാരണം ഗാർഹിക ബിൻ ചാർജുകൾ ഉയരും

Popular News

  • New UK-EU Deal Promises Reset in Relations

    പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha