• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, July 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Info Wire

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ വമ്പന്‍ അപ്‌ഡേറ്റ്; പുതിയ 110 ഭാഷകള്‍ കൂടി, ഏഴെണ്ണം ഇന്ത്യയില്‍ നിന്ന്

Editor by Editor
June 30, 2024
in Info Wire
0
Google Translate Update
9
SHARES
316
VIEWS
Share on FacebookShare on Twitter

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സലേറ്ററിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ പുതിയ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. നിരവധി ഭാഷകള്‍ ലഭ്യമായ  ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതിയ 110 ഭാഷകള്‍ കൂടി എത്തിയിരിക്കുകയാണ്. ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. 

ഗൂഗിളിന്റെ ട്രാന്‍സ്ലേഷന്‍ ടൂളില്‍ ഇതുവരെ വന്നതില്‍ വച്ച് ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ 1000 ഭാഷകള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയുടെ ഭാഗമായാണ് അപ്‌ഡേഷന്‍. 2022 ല്‍ 24 ഭാഷകള്‍ ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തിരുന്നു. ഈ അപ്ഡേറ്റിലൂടെ, ആഗോള ജനസംഖ്യയുടെ ഏകദേശം 8 ശതമാനം ആളുകള്‍ സംസാരിക്കുന്ന ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ ലഭ്യമാകും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള പാം 2 എല്‍.എല്‍.എം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാര്‍വാര്‍ മേഖലയില്‍ നിന്നുള്ള മാര്‍വാര്‍ ഭാഷ, ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത ഇന്ത്യന്‍ ഭാഷകള്‍.

പുതുതായി ചേര്‍ത്ത ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍നിന്നുള്ളതാണ്. ഓരോ ഭാഷയിലേയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ശൈലികളാണ് ട്രാന്‍സ്ലേറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. 

Tags: GoogleTechnologyTranslateUpdate
Next Post
UAE Issues Travel Advisory Amid Rising Thefts Abroad

യൂറോപ്പിൽ മോഷണം പെരുകുന്നു, സഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പുമായി യുഎഇ

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha